(www.kl14onlinenews.com) (24-Apr-2020)
കോഴിക്കോട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട് :കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണ് അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മാതാപിതാക്കളുടെ ഫലം ഇന്ന് വരും.
ന്യുമോണിയയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്, ജന്മനാ ഹൃദ്രോഗിയാണ്. രോഗം പടർന്നത് എങ്ങനെയെന്നു സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുവിനു കോവിഡ് വന്നു ഭേദമായിരുന്നു.
Post a Comment