സേട്ട് സാഹിബ് കാലത്തിന്റെ ഇതിഹാസ നായകൻ ഓർമ്മകളിലൂടെ, കാസറഗോഡ്കാരന്റെ കുറിപ്പ്

(www.kl14onlinenews.com) (27-Apr-2020)

സേട്ട് സാഹിബ് കാലത്തിന്റെ ഇതിഹാസ നായകൻ
ഓർമ്മകളിലൂടെ, 
കാസറഗോഡ്കാരന്റെ കുറിപ്പ്

എന്റെ തുടർ പഠനത്തിന് വഴിയൊരുക്കിയ
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് നമ്മെ വിട്ട് പിരിഞ്ഞു 15വർഷം
ഒരിക്കലും മറക്കില്ല..
ഞാനും എന്റെ കുടുംബവും
പകരം വെക്കാനാവില്ല. ചിലത് അപൂർവ്വം ജന്മങ്ങളാണ് . ദൈവത്തിന്റെ കാരുണ്യം. . ചില മാതൃകകൾ.
ഇന്നത്തെ കാലത്ത് , രാഷ്ട്രീയം ആമാശയത്തിന് മാത്രമായി മാറുമ്പോൾ പുതു തലമുറയ്ക്ക് പാഠമാണ് സേട്ട് സാഹിബിന്റെ ജീവിതം രാഷ്ട്രീയം , അധികാരം പണം ഉണ്ടാക്കാനുള്ള വേദിയല്ല എന്ന് ജീവിച്ചു കാണിച്ചു തന്ന നേതാവ്
നല്ല മനസിനുടമായ മഹാനായ ഹാ വലിയ മനുഷ്യൻ.. സേട് സാഹിബ്
വർഷങ്ങൾ ഇന്ത്യയൻ പാർലമെന്റിൽ ഇരുന്നു ശബ്ദ മുയർതിയ വെക്ക്തി ഇന്ത്യയിലെ ന്യൂനപക്ഷ ങ്ങല്ക്ക് വേണ്ടി ജീവിച്ച ഇതിഹാസ നായകൻ മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട്
മഹാനെ കുറിച്ചുള്ള പോസ്റ്റ്‌ കണ്ടപ്പോൾ
രണ്ടു വാക്ക് എഴുതാണ്ട് ഇരിക്കാൻ വയ്യ..
രാഷ്‌ടീയം എന്തെന്ന് അറിയുന്നതിനേക്കാളും മുംബ് അടുത് അറിയാൻ പറ്റിയ മഹാനായ വെക്തി

ആരോരുമല്ലാത്ത ഞങളട് കാണിച്ച കരുണ
ഇല്ല ഒരിക്കലും മറക്കില്ല...
എറണാകുളത് എന്റെ സ്‌കൂൾ പഠനം
പാതിവഴിയിൽ നിർത്തിയത് കൊണ്ട് നാട്ടിലെ തുടർ പഠനത്തിനുവേണ്ടി അതെ സ്‌കൂളിൽ നിന്ന് ടി സി എടുക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് എന്റെ അടുത്ത കൂട്ടുകാരനും ഇപ്പോഴത്തെ കാസറഗോഡ് MLA യുടെ മകനുമായ ഷബീർ എനിക്ക് സ്‌കൂളിൽ തുടർന്ന് ചേരാൻ പറ്റാത്തവിഷയം ഉപ്പയോട് പറയുകയും ആ സമയത് പാർട്ടി എന്താന്നോ രാഷ്‌ടീയം എന്തോന്നോ അറിയാത്ത എന്നോട് അവിടത്തെ സ്‌കൂളുമായി ബന്ധപ്പെട്ട് ടി സി എടുത്ത് തരാൻ വേണ്ടി എന്നെയും സഹോദരൻ നവാസിനെയും കൂടി എറണാകുളത്തെ ഹോട്ടൽ ലൂസിയയിൽ ഒരു പ്രദനപെട്ട മീറ്റിങ്ങിൽ സംബന്ധിക്കുന്നുണ്ടായിരുന്ന സേട്ടുസാഹിബിന്റെ അടുത്തേക്ക് അയക്കുകയും അവിടന്ന് സേട് സാഹിബിനെ കാണുകയും
ഹോടൽ ലൂസയയിൽ നിന്നു എറണാ കുളത്തിലെ മകളുടെ വീടിൽ വരാൻ ക്ഷണിച്ചപ്പോൾ ഞങ്ങൾ റിക്ഷ പിടിച്ചു വരാം എന്നു പറഞ്ഞ നോകി പിന്നെയും
നിർബദി പിച്ച് എന്നെയും എട്ടനെയും അമ്ബാസട് കാറിൽ ഇരുത്തി ഞാൻ സേട് സാഹിബിന്റെ ഒപ്പരം പിന്നിൽ ഒന്നിചിരുന്ന് ഇരുണ്ട കണ്ണടയും വച്ച വലിയ മനുഷ്യന്റെ കൂടെ യാത്ര ചെയ്ദദും വീടിൽ സൽക്കരിച്ചു ഇരുത്തിയതും എന്റെ തുടർപഠനത്തിനുള്ള വഴിയൊരുകയും ചെയ്ത മഹാൻ
ആരാരുമല്ലാത്ത ഞങ്ങളോട് കാണിച്ച കരുണ..
ബാക്കി എല്ലാ നല്ല ന്നിമിഷഉം ഓർമയിൽ മാത്രം
അള്ളാഹു അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കട്ടെ
ആമീൻ..
എന്റെ മനസ്സിനെ ഇത്രമാത്രം സ്വാധീനിച്ച വ്യക്തി വേറെയില്ല. എല്ലാവരെയും ഒരേ പോലെ കണ്ട ആ മാഹാന്റെ ഓർമകൾ ഇന്നും കണ്ണീരോടെ മാത്രം ഓർക്കുന്നു.

Post a Comment

Previous Post Next Post