മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കണം, ശുദ്ധജല സംഭരണി ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും എസ്ഡിപിഐ

(www.kl14onlinenews.com) (25-Apr-2020)

മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കണം, ശുദ്ധജല സംഭരണി ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും എസ്ഡിപിഐ

മൊഗർ:
പ്രാഥമീക ആവശ്യങ്ങൾക്ക് പോലും വെള്ളം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മൊഗർ നിവാസികൾക്കായ് നിർമ്മിക്കുന്ന ശുദ്ധജല സംഭരണി ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും, യുദ്ധകാല അടിസ്ഥാനത്തിൽ ശുദ്ധജല വിധരണത്തിനായുള്ള സംവിധാനം ചെയ്ത് കൊടുത്ത് ബുദ്ധിമുട്ട് പരിഹരിക്കണമെന്നും എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി.
കോവിഡ് 19 കൊറോണ വൈറസ് ജനങ്ങളെ ഭീതിപെടുത്തുകയും രാജ്യത്ത് തന്നെ അരക്ഷിതാവസ്ഥ സൃട്ടിച്ച് ലോക്ക് ഡൌണിൽനിന്ന് ലോക്ക് ഡൌണിലേക്ക് സ്ഥിതിഗതികൾമാറി പുറത്തിറങ്ങാൻ പോലും പറ്റാത്ത ഈ സാഹചര്യത്തിലും മൊഗ്രാൽപുത്തൂർ നിവാസികളായ മൊഗർ പ്രദേശത്ത്ക്കാരുടെ പ്രതീക്ഷകൾക്ക് അവസാനമില്ല. പ്രദേശത്ത്ക്കാരെ കഴിഞ്ഞ മുപ്പത് വർഷത്തോളമായ് വെള്ളത്തിനുള്ള സൗകര്യം ഒരുക്കാതെ ക്രൂഷിക്കുന്ന ഗ്രാമ പഞ്ചായത്ത് സമീപ്പനം ധിക്കാരപരമാണെന്നും പ്രദേശവാസികൾ തെരഞ്ഞെടുപ്പിലൂടെ നൽകിയ അംഗീകാരവും ബഹുമതിയും  ദുർവിനിയോഗം ചെയ്യലാണെന്നും എസ്ഡിപിഐ കുറ്റപെടുത്തി.
കഴിഞ്ഞ കുറേ വർഷക്കാലമായ് വെള്ളത്തിന് വേണ്ടി മുറവിളി കൂട്ടുന്ന മൊഗർ പ്രദേശവാസികൾക്കായ് നിർമ്മിച്ച ശുദ്ധജല സംഭരണി വെറും നോക്കുകുത്തിയായ് ജനങ്ങളെ കൊഞ്ഞനം കുത്തുമ്പോഴും ഗ്രാമ പഞ്ചായത്ത് അതൃകൃതരുടെ നിഷ്ക്രീയത്വം അപകടകരമാണെന്നും വോട്ട് ചെയ്യാനുള്ള യന്ദ്രങ്ങളായ് മാത്രം മൊഗർ പ്രദേശത്ത്ക്കാരെ ഉപയോഗപെടുത്തുന്നത് തെരുവിൽ ചോദ്യം ചെയ്യണമെന്നും എസ്ഡിപിഐ അഭിപ്രായപെട്ടു.
ഗ്രാമപഞ്ചായത്ത് രൂപീകരണം തെട്ട് കാലമിത്രയും ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒന്നാം വാർഡായ മൊഗർ പ്രദേശത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാനായ് പറ്റാത്തത് കാലാകാലങ്ങളായ് പ്രദേശവാസികളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതെ പുറത്ത് നിന്ന് വരുന്നവരെ മത്സരിപ്പിക്കുകയും വിജയ്പ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണെന്നും അത് ഇനി മൊഗർ പ്രദേശത്ത് വില പോവില്ലെന്നും സഹികെട്ടാൽ എല്ലാ ലോക്ക് ഡൌണുകളും ലംഘിച്ച് ഗ്രാമപഞ്ചായത്തിന് പുറത്ത് പ്രക്ഷോപങ്ങൾ സംഘടിപ്പിക്കേണ്ടി വരുമെന്നും നാട്ടുക്കാർ എസ്ഡിപിഐ നേതൃത്വങ്ങളോട് വ്യക്തമാക്കി.
എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി അൻവർ കല്ലങ്കൈ, മൊഗ്രാൽപുത്തൂർ ഗൾഫ് മേഖല ഭാരവാഹി ജുനൈദ് കുന്നിൽ, എസ്ഡിപിഐ മൊഗർ ബ്രാഞ്ച് പ്രസിഡന്റ് ശംസുദ്ധീൻ തുടങ്ങിയവർ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങൾ സന്ദർഷിച്ചു.

Post a Comment

Previous Post Next Post