ബേക്കൽ പോലീസിൻറെ നരനായാട്ട് അവസാനിപ്പിക്കുക പിഡിപി മുഖ്യമന്ത്രിക്ക് പരാതി നൽകി

(www.kl14onlinenews.com) (25-Apr-2020)

ബേക്കൽ പോലീസിൻറെ നരനായാട്ട് അവസാനിപ്പിക്കുക പിഡിപി മുഖ്യമന്ത്രിക്ക് പരാതി നൽകി

ഉദുമ: ബേക്കൽ സ്റ്റേഷൻ പരിധിയിലെ പോലീസുകാർ രണ്ടുദിവസമായി നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ട് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് പിഡിപി ഉദുമ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു  അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങാം എന്ന് ലോക്ഡൗൺ
 ഇളവ് ഉണ്ടെന്നിരിക്കെ ഒരു മാസക്കാലം ഒരു അസ്വാരസ്യവും ഇല്ലാതെ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ റമദാൻ തുടങ്ങിയതിനാൽ അത്യാവശ്യം സാധനം വാങ്ങാൻ ഇറങ്ങിയ സ്ത്രീകളുൾപ്പെടെ കണ്ണിൽ കണ്ടവരെയെല്ലാം അടിക്കുകയും കടകളിൽ നിന്നും സാധനങ്ങൾ വലിച്ചെറിയുകയും വ്യാപാരികൾക്കെതിരെയും  നാട്ടുകാർക്കെതിരെയും പള്ളിയിൽ ബാങ്ക് വിളിക്കാൻ രണ്ടുപേർക്ക് പോകാമെന്ന് നിയമം നിലവിലിരിക്കെ ബാങ്ക് വിളിക്കാൻ പോയവരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയും ചെയ്ത ബേക്കൽ സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പിഡിപി ഉദുമ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ  ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post