(www.kl14onlinenews.com) (26-Apr-2020)
കാസർകോട് പിലിക്കോട് അയല്‍വാസിയുടെ വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പിലിക്കോട് ഗൃഹനാഥനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി. പിലിക്കോട് സ്വദേശിയായ
എ സി സുരേന്ദ്രൻ (65) ആണ് കെല്ലപ്പെട്ടത്. വസ്തു അതിർത്തിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുരേന്ദ്രൻ തന്‍റെ പുരയിടത്തിലെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. എന്നാല്‍ ഇത് തന്‍റെ അതിര്‍ത്തിയിലാണെന്ന് പറഞ്ഞ് അയല്‍വാസിയായ സനല്‍ എതിർത്തു. ഇതേ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. സനൽ കൈവശം ഉണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു
إرسال تعليق