യുഎഇയിൽ കോവിഡ് കേസുകൾ 10,000 കടന്നു, 536 പേർക്ക് കൂടി രോഗം,5 മരണം; സൗദിയില്‍ 3 മരണവും പുതുതായി 1223 പേരിൽ രോഗം

(www.kl14onlinenews.com) (26-Apr-2020)

യുഎഇയിൽ കോവിഡ്
കേസുകൾ 10,000 കടന്നു,
536 പേർക്ക് കൂടി രോഗം,5
മരണം;
സൗദിയില്‍ 3 മരണവും
പുതുതായി 1223 പേരിൽ രോഗം

ദുബായ് / റിയാദ് :
ദുബായ് : യുഎഇയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 10,000 കടന്നു. പുതുതായി 536 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ- 10349. ഇന്നു അഞ്ചു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 76 ആയെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിവിധ രോഗങ്ങളാൽ വലഞ്ഞിരുന്ന വ്യത്യസ്ത രാജ്യക്കാരാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. 91 പേർ പുതുതായി രോമുക്തി നേടിയതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 1,978 ആയി. വലിയ തോതിൽ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
35,000 പേരെയാണ് ഏറ്റവും ഒടുവിൽ പരിോധനയ്ക്ക് വിധേയരാക്കിയത്. ദേശീയതലത്തിലും എമിറേറ്റുകളുടെ അടിസ്ഥാനത്തിലും പ്രതിരോധ നടപടികൾ നടന്നുവരുന്നു.

സൗദിയില്‍ 1223 പേർക്ക് കോവിഡ് 3 മരണം

സൗദിയില്‍ ഇന്ന് മൂന്ന്പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 139 ആയി. ഇന്ന് മാത്രം 1223 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സൌദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17522 ആയി. 115 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. 15026 പേരാണ് നിലവില്‍ ചികിത്സയില്‍. ഇന്ന് 142 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ആകെ 2357 പേര്‍ക്കാണ് രോഗമുക്തി.
മക്കയില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. മക്കയില്‍ 272, റിയാദ് 267, മദീന 217, ജിദ്ദ 117, ബീഷ 113, ദമ്മാം 51 റോ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Post a Comment

أحدث أقدم