(www.kl14onlinenews.com) (27-Apr-2020)
വീട്ടിലെരു മുതഅല്ലിമുണ്ടായിരുന്നെങ്കിൽ!
✍️ എം എം മയ്യളം
ലോകം വലിയ പ്രതിസസിയിലൂടെ കടന്ന് പോയി കൊണ്ടിരിക്കുന്നു ......
ഈ ഒരു ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത സാഹചര്യമാണ് നമുക്ക് മുമ്പിലുള്ളത്
ഇപ്പോഴാണെങ്കിലോ.... പരിശുദ്ധ റമളാനിന്റെ ദിന രാത്രങ്ങളിലൂടെയും കൂടിയാണ് കടന്ന് പോകുന്നത് ......
പള്ളികളിലെ തറാവീഹ്, ബക്തി സാന്ദ്രമായ പ്രാർഥനയോ ഇല്ലാത്ത റമദാൻ ....
വീടുകളിൽ ആരാധനകൾക്ക് ,ഭക്തി സാന്ദ്രമായ പ്രാർഥനങ്ങൾക്ക് അവസരമെരുക്കികൊണ്ടിരിക്കുന്ന സമയം
പള്ളിയിലെ ഇമാമിനെ മാത്രം പ്രതീക്ഷിച്ച് പിന്നിൽ കൂടിയ പല ആളുകളും വിരൽ കടിക്കുന്ന അവസരം
മക്കളിൽ ഒന്നിനെയെങ്കിലും മുത്ത അല്ലിമാക്കിയിരുന്നെങ്കിൽ എന്ന് പോലും ആഗ്രഹിച്ചിരിന്ന സമയം
സൗകര്യമുള്ള വീടുണ്ട് ' നിസ്ക്കാരത്തിനും ,മറ്റും നല്ല ആളുകളും ഉണ്ട് പക്ഷെ എന്ത് ച്ചെയ്യാൻ നേതൃത്വതിന് ആളില്ല......
ഇന്നിൻ്റെ ഭൗതികമായ ശമ്പളത്തിനു മുമ്പിൽ തലപ്പാവു ധാരികൾ തുഛമായ ശമ്പളത്തിന്ന് ജോലി ചെയ്യുന്നു, എന്നാൽ എൻ്റെ മകനേ ദർസിൽ വിട്ടാൽ മുതഅല്ലിമാക്കിയാൽ ഞാനെങ്ങനെ കൊട്ടാരം കെട്ടും ,ആടംമ്പര കാറിൽ എങ്ങനെ വിലസും അസ്ഥാനത്തുള്ള പല രക്ഷിതാക്കളുടെ ചിന്തകൾക്കു കൂടി ഈ ലോക് ഡൗൺ ലോകിട്ടു കാണും.
അയൽപ്പക്കത്തെ ചെറിയ കുടിൽ ലോക് ഡൗൺപ്രഖ്യാപിച്ചത് മുതൽ പള്ളിക്ക് സമാനമാണ് ദർസിലുള്ള മോൻ വന്നിട്ടുണ്ട് ഉപ്പാക്ക് ജമാഅത്ത് മുടങ്ങുന്നില്ല, ബാങ്കൊലി നഷ്ടമാവുന്നില്ല, തറാവീഹും ഖുർആൻ ഓത്തും ബൈത്തും മൗലിദും എല്ലാം ഉണ്ട് ആ മുതഅല്ലിമിൻ്റെ വീട്ടിൽ,റമളാൻ സുക്രതങ്ങളുടെ പൂക്കാലവുമാണ് ആ വീട്ടുകാർക്ക്,
ഭൗതികമായ പഠനം മാത്രം നേടാൻ പറഞ്ഞു വിട്ട മകൻ സമയമാകുമ്പോൾ ഡൈനിംഗ് ടേബിളിൽ കൃത്യമായി എത്തുന്നുഎന്നല്ലാതെ റമളാനിനെ സമ്പന്നമ്മാക്കാൻ കഴിയാതെ മുതഅല്ലിമില്ലാത്ത വീട്ടുകാർ നൈരാശപ്പെടുന്നു.
മദ്റസ 5 ൽ നിർത്തി സ്കൂൾ ഡിഗ്രികൾ പൂർത്തിയാക്കിയ മക്കളോട് ഖുർആൻ ഓതാൻ കൽപിക്കാൻ പോലും അർഹതയില്ലാതെ രക്ഷിതാക്കൾ തല കുനിക്കുന്നു , ഇനിയങ്കിലും മത വിദ്യാഭ്യാസത്തിന്നു അവസരം നൽകി ആത്മീയതലുന്നിയ ദൗതിക നേട്ടങ്ങൾ മക്കൾക്കു വേണ്ടി സ്വപ്നം കാണുക!
വിലപിടിപ്പുള്ള കർട്ടനുകൾ ഉയർത്തി അപ്പുറത്തെ വീട്ടിലേക്ക് ഇടക്കിടക്ക് നോക്കി ആസ്വദനത്തിൽ വിലപിക്കുന്ന ഉമ്മാ നിങ്ങൾക്കുമുണ്ടായിരുന്നു അത് പോലൊരു ആൺ കുട്ടി!
കൊട്ടാരമില്ലങ്കിൽ എന്താ
👍👍👍👍
ReplyDeletePost a Comment