ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാറിനെ സഹായിക്കാൻ മുന്നോട്ട് വരാത്തവർക്ക് ഈ നാടിനോട് എന്ത് പ്രതിബദ്ധതയാണുള്ളത്?

(www.kl14onlinenews.com)( 25-Apr-2020)

ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാറിനെ സഹായിക്കാൻ  മുന്നോട്ട് വരാത്തവർക്ക് ഈ നാടിനോട് എന്ത് പ്രതിബദ്ധതയാണുള്ളത്?  

✍🏽ബദറുദ്ദീൻ കറന്തക്കാട് 

സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം നൽകാനും സർക്കാർ സംവിദാനങ്ങൾ പ്രവർത്തിക്കാനും പകലന്തിയോളം പാടുപെടുന്ന എല്ലാ വിഭാഗവും നിശ്ചലമാണ്

ഒരു രൂപയുടെ പണിയില്ലാരെ പലരും പട്ടിണിയിലാണ്

ഈ അവസ്ഥയിലും വീട്ടിൽ വെറുതെയിരുന്നാലും ശമ്പളം കിട്ടുന്നവർക്ക് ഈ മണ്ണിന് വേണ്ടി അൽപ്പം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നില്ലെങ്കിൽ അവരെ സജ്ജരാക്കാൻ സർക്കാരിനു കഴിയേണ്ടതുണ്ട്

ഇപ്പോൾ സഹായിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഈ മണ്ണിലെ പൗരൻമാരെന്ന നിലയിൽ നിങ്ങളൊരു വൻ പരാജയമാണ്

ആരോഗ്യ വകുപ്പിലും പോലീസ് വകുപ്പിലും മറ്റു അത്യാവശ്യ വകുപ്പിലുമൊഴി കെയുള്ള എല്ലാ സർക്കാർ അർദ്ധ സർക്കാർ പൊതു മേഘല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഇപ്പോൾ വിശ്രമത്തിലാണ്

ഒരു ജോലിയും ചെയ്യാതെ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരിൽ നിന്നും 50% വും 50,000 വരെ വേതനം കൈപ്പറ്റുന്ന വിഭാഗത്തിൽ നിന്നും 25 /30 % വും  30,000 വരെ 10% വും നിർബ്ബന്ധപൂർവ്വം പിടിക്കാൻ സർക്കാർ തയ്യാറാവണം

30000 രൂപയിൽ താഴെ ശമ്പളമുള്ളവരെ ഒഴിവാക്കണം,

അതോടൊപ്പം തന്നെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പ്രോൽസാഹനമായി കൂടുതൽ വേതനവും അർഹിക്കുന്ന പരിഗണനയും നൽകി ആധരിക്കാനും സർക്കാർ തയ്യാറാവണം

നമ്മുടെ മണ്ണിനെ രോഗത്തിൽ നിന്നും സംരക്ഷിച്ചു നിർത്താൻ രാത്രിയും പകലുമില്ലാതെ കഷ്ടപ്പെട്ടവരെ നാം അംഗീകരിച്ചേ മതിയാവൂ

ഇതേ അനുപാതത്തിൽ തന്നെ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ട് പെൻഷൻ മേഖലയിലും സർക്കാർ ഇടപെടൽ അനിവാര്യമാണ്,

ഈ കൊറോണക്കാലത്ത് സാധാരണ ജനങ്ങൾ, ചെറുകിട കച്ചവടക്കാർ കൂലിപ്പണിക്കാർ വിഭാഗത്തിൽ പെട്ടവർ പട്ടിണിയും പരിവട്ടവുമായി വീട്ടിൽ കിടന്നു കൊണ്ടു കഷ്ടപ്പാടനുഭവിക്കുമ്പോൾ ഒരു ജോലിയും ചെയ്യാതെ മുഴുവൻ ശമ്പളവും കൃത്യമായി കൈകളിലേക്കെത്തണമെന്ന വാശിയും ദുരാഗ്രഹവും ഏതെങ്കിലും വിഭാഗങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അവർക്ക് ഈ മണ്ണിനോടും മനുഷ്യനോടും യാതൊരു പ്രതിബദ്ധതയും ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് വ്യക്തമാക്കുന്നത്,

നമ്മുടെ കൺമുമ്പിൽ അനേകലക്ഷങ്ങൾ വിശപ്പും കഷ്ടപ്പാടും സഹിക്കുമ്പോൾ ഒരു വരേണ്യവർഗ്ഗം മാത്രം ഒരു ജോലിയും ചെയ്യാതെ ശമ്പളംവാങ്ങി തിന്നു സുഖിക്കുകയും അനേക ലക്ഷങ്ങളുടെ കണ്ണീരു കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ക്രുരതയാണ്,

ഇതേ പാവപ്പെട്ടവരുടെ കയ്യിൽ നിന്നടക്കമുള്ള നികുതിപ്പണം കൊണ്ട് തന്നെയാണ് മാസാമാസം ശമ്പളം കൈപ്പറ്റുന്നതെന്ന ഓർമ്മ ഈ അവസരത്തിലെങ്കിലും ഉണ്ടായില്ലെങ്കിൽ നിങ്ങൾ മനുഷ്യനെന്ന നിലയിൽ തന്നെ വലിയൊരു പരാജയമാണ്

✍🏽ബദറുദ്ദീൻ കറന്തക്കാട്
പവർഹീറോസ്.

Post a Comment

Previous Post Next Post