(www.kl14onlinenews.com) (25-Apr-2020)
ഇന്ത്യൻ നാഷണൽ ലീഗ് രൂപീകൃതമായ ഏപ്രിൽ 23 ന് ഷാർജ ഐഎംസിസി സാമൂഹിക സേവന ദിനമായി വിപുലമായ രീതിയിൽ തന്നെ ആഘോഷിച്ചു
ഷാർജ:
സേവനമാണ് രാഷ്ട്രീയം എന്ന് പഠിപ്പിച്ച മഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ അനുയായികൾ ഷാർജയിലും, ദുബായിലും, അജ്മാനിലും ഭക്ഷണകിറ്റുകളും, മാസ്കുകളും, സാനിറ്റൈസറുകളും വിതരണം ചെയ്തു. ഷാർജ റോള മാൾ പരിസരത്തു നടന്ന ഭക്ഷണ വിതരണം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇപി ജോൺസൺ, അസോസിയേഷൻ മാനേജിങ് കമ്മിറ്റി മെമ്പറും, ഐഎംസിസി യുഎഇ ജനറൽ സെക്രട്ടറിയും കൂടിയായ നൗഷാദ് ഖാൻ പാറയിലിന് നൽകി ഇ പി ജോൺസൻ നിർവ്വഹിച്ചു.
ഷാർജ ഐഎംസിസി യുടെ പ്രവർത്തന മികവിന് അദ്ദേഹം പ്രത്യേകം അഭിനന്ദനങ്ങൾ നേർന്നു. താഹിറലി പുറപ്പാട്, മനാഫ് കുന്നിൽ, കെ എം കുഞ്ഞി ,ഹനീഫ് തുരുത്തി, അനീസ് നീർവേലി, മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ , അബ്ദുല്ല ബേക്കൽ , അബ്ദുൽ ഖാദർ ഹാജി , ജാസിർ ചൗക്കി , ഷമീം മൗവ്വൽ , റോള ഖാൻ തുടങ്ങി നിരവധി പേര് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.റമളാനിലുടനീളം ആവശ്യക്കാർക്ക് ഇഫ്താർ കിറ്റ് എത്തിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഷാർജ ഐഎംസിസി ഇപ്പോൾ .
Post a Comment