(www.kl14onlinenews.com) (27-Apr-2020)
അഭിമാനിക്കാം കാസറഗോഡിന്
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയിൽ
ഇനി ചികിത്സയിലുള്ളത് ഒരു രോഗി മാത്രം
കാസർകോട് :
കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി കാസര്‍കോട് ജില്ല. റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ 91.5 ശതമാനം പേർക്കും രോഗം ഭേദമായി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ കാസർകോട് ജനറൽ ആശുപത്രിയിൽ ഇനി ചികിത്സയിലുള്ളത് ഒരു രോഗി മാത്രം.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 175 പേരില്‍ 160 പേരും രോഗമുക്തരായി. കോവിഡ് സ്ഥിരീകരിച്ചവരിൽ 118 പുരുഷന്മാരും 41 സ്ത്രീകളും 16 കുട്ടികളുമുണ്ടായിരുന്നു. ഇതില്‍ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ഭേദമാക്കിയത് കാസര്‍കോട് ജനറല്‍ ആശുപത്രിയാണ്. ഇവിടെ പ്രവേശിപ്പിച്ച 90 കോവിഡ് ബാധിതരില്‍ 89 പേരെയും നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ 42 പേരില്‍ 37 പേരും കാസര്‍കോട് മെഡിക്കല്‍ കോളജില്‍ 22 പേരില്‍ 13 പേരും പരിയാരം മെഡിക്കല്‍ കോളജില്‍ ജില്ലയിലെ 19 പേരില്‍ 18 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രണ്ട് പേരും നെഗറ്റീവായി ആശുപത്രി വിട്ടു.
Post a Comment