(www.kl14onlinenews.com) (27-Apr-2020)
കാസര്‍കോട് കണ്ണൂർ ജില്ലകളിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു, അത്ഭുതമില്ലെന്ന് ആരോഗ്യമന്ത്രി
കാസർകോട് :
കോവിഡ് സ്ഥിരീകരിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ഡാറ്റ വിവരണ കമ്പനിക്കും ലഭിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വിവര ശേഖരണ കമ്പനി ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനി പ്രതിനിധികള്‍ വിവരങ്ങള്‍ ആരാഞ്ഞ് രോഗികളെ വിളിച്ചു. രോഗികളുടെ വിവരങ്ങൾ പുറത്ത് വന്നതിൽ അത്ഭുതമില്ലെന്നും വിവരങ്ങള്‍ വെച്ച് മുതലെടുപ്പിന് ആരേയും അനുവദിക്കില്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
കാസർകോട് കണ്ണൂർ ജില്ലകളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായത് ഗൂഗിൾ മാപ്പ് വഴിയാണ് വിവരങ്ങൾ പുറത്തായത്. രോഗികളുടെ മേൽവിലാസം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിൾ മാപ്പിൽ ലഭ്യമാണ്. സ്വകാര്യ കമ്പനികളിൽ നിന്ന് കോവിഡ് രോഗികളെ വിളിച്ചതോടെയാണ് വിവരം ചോർന്ന കാര്യം പുറത്തുവന്നത്.
കോവിഡ് പോസിറ്റീവായ രോഗികളുടെ വിവരങ്ങൾ ഡിഎംഒ മൂന്ന് മേഖലകളിലേക്കാണ് കൈമാറുന്നത്. ജില്ലാ പോലീസ് മേധാവി, സ്പെഷ്യൽ ഡി വൈ എസ്.പി, സ്റ്റേറ്റ് കൺട്രോൾ റൂം എന്നിവടങ്ങളിലേക്കാണ് വിവരങ്ങൾ കൈമാറുന്നത്.
ഇത് ഒറ്റപ്പെട്ട അനുഭവമല്ല. ഇതു പോലെ നിരവധി പേർക്ക് വിവരങ്ങൾ അന്വേഷിച്ച് കോൾ വന്നിട്ടുണ്ട്. രോഗികളുടെ വിവരം ചോർന്നത് സംബന്ധിച്ച് പരാതി ഉയർന്നതോടെ ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിൽ ബംഗളൂരു അസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന കമ്പനിയിൽ നിന്നാണ് വിവരം അന്വേഷിച്ച് ഫോൺ കോൾ എത്തിയത്. സഞ്ജയ് റൗത്, തപസ്വിനി റൗത് എന്നിവരുടെ ഉടമസ്ഥതയിലുള്ള വിവര ശേഖരണ കമ്പനിയാണ് ഐ കൊന്റൽ സൊല്യൂഷൻസ്. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സിച്ച് ഭേദമായവരുടെ വിവരങ്ങളാണ് ചോർന്നത്. എന്നാൽ വിവരങ്ങൾ ചോർന്നതിൽ അത്ഭുതമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു. കോവിഡ് 19 ബാധിതരായ പത്ത് പേരുടെ വിവരങ്ങൾ ചോർന്നതോടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മറ്റുള്ളവരും തങ്ങളുടെ വിവരങ്ങൾ ചോരുമോ എന്ന ആശങ്കയിലാണ്.
Post a Comment