(www.kl14onlinenews.com) (26-Apr-2020)
പിലിക്കോട് ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി
പിലിക്കോട്:പിലിക്കോട് വയലിൽ വയോധികനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സനൽ കുമാർ ചീമേനി പോലീസ് സ്റ്റേഷനിൽ സ്വമേധയാ കീഴടങ്ങി.
ഇന്നു വൈകിട്ടാണ് പിലിക്കോട് വയലിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അതിർത്തി തർക്കത്തെ തുടർന്ന് ഇരുവരും നടന്ന കശപിശ ഒടുവിൽ അടിപിടിയിൽ എത്തുകയും കയ്യിൽ കരുതിയ എയർ ഗൺ ഉപയോഗിച്ച് സുരേന്ദ്രന്(65) നേരെ സനൽ കുമാർ നിറയൊഴിക്കുകയുമായിരുന്നു.
ശേഷം സ്ഥലത്തുനിന്നും ഒഴിഞ്ഞുമാറിയ സനൽ എന്ന യുവാവ് നേരെ ചീമേനി പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയും കീഴടങ്ങുകയുമായിരുന്നു.
إرسال تعليق