ഇന്ത്യയിൽ കോവിഡ് കേസുകൾ 26,000 കടന്നു മരണസംഖ്യ 824 ആയി

(www.kl14onlinenews.com)(26-Apr-2020)

ഇന്ത്യയിൽ  കോവിഡ് കേസുകൾ 26,000 കടന്നു 
മരണസംഖ്യ 824 ആയി

ഡൽഹി : ദേശീയ ലോക്ക് ഡൗൺ 33- ദിവസം പിന്നിടുന്നതിനിടെ രാജ്യത്തെ കോവിഡ്  ബാധിതരുടെ എണ്ണം 26,000 കടന്നു ഞായറാഴ്ച രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് ഇന്ത്യയിൽ റിപ്പോ‍ർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 5804 പേർ രോ​ഗം ഭേദമായി ആശുപത്രി വിട്ടു. 

1990 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ വന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളിൽ 49 കൊവിഡ് രോ​ഗികൾ മരണപ്പെടുകയും ചെയ്തു. കോവിഡ് കേസുകളിൽ 68 ശതമാനവും 27 ജില്ലകളിലായാണ് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. 

 മഹാരാഷ്ട്ര - 7628, ​ഗുജറാത്ത് - 3071, ദില്ലി - 2625, രാജസ്ഥാൻ - 2083, മധ്യപ്രദേശ് - 1945, തമിഴ്നാ‌ട് - 1821, ഉത്തർപ്രദേശ് - 1794, ആന്ധ്രാപ്രദേശ് - 1016 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോ​ഗികളുടെ എണ്ണം. തെലങ്കാനയിലും കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. 

രാജ്യം അടച്ചിട്ടതിലൂടെ കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായെന്നാണ് ആരോഗ്യ മന്ത്രാലയ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ കൊവിഡ് രോഗികളുടെ വര്‍ധനയുടെ തോത് ആറ് ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. 

രോഗബാധിതരില്‍ എണ്‍പത് ശതമാനവുമുള്ളത് ഏഴ് സംസ്ഥാനങ്ങളിലാണ്. അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കാനുള്ള നടപടികളുമായി കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 24 രോഗ വ്യാപന തോത് 21 ശതമാനമായിരുന്നു. ഇന്നത് 5.8 ശതമാനത്തിലെത്തി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ധനയാണത്.

Post a Comment

أحدث أقدم