സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് രോഗമുക്തി; കാസർകോട് 5 പേർ രോഗമുക്തരായി

(www.kl14onlinenews.com) (24-Apr-2020)

സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് രോഗമുക്തി;
കാസർകോട് 5 പേർ 
രോഗമുക്തരായി 

തിരുവനന്തപുരം :
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. സമ്പര്‍ക്കത്തിലൂടെയാണ് മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. കാസർകോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്. ഇതുവരെ 450 പേർക്കാണു രോഗം ബാധിച്ചത്. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലുള്ളത്.

21725 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീട്ടിൽ നിരീക്ഷണത്തിലുള്ളവര്‍ 21241 ആണ്. ഇന്ന് 144 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയിലില്ല, കുടകില്‍ നിന്നും അതിര്‍ത്തി കടന്ന് വന്ന 8 പേരെ ക്വാറന്റൈനിലാക്കി. ഈ ആഴ്ച 56 പേര്‍ ഇങ്ങനെ കുടകിൽ നിന്നും കാല്‍ നടയായി കണ്ണൂരിലെത്തി. സംസ്ഥാന അതിര്‍ത്തികളില്‍ ഇതു കൊണ്ടാണ് പരിശോധന വ്യാപകമാക്കിയത്, അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post