സൗദിയിൽ 1172 ഉം കുവൈത്തിൽ 215 ഉം പുതിയ കോവിഡ് രോഗികള്‍

(www.kl14onlinenews.com) (24-Apr-2020)

സൗദിയിൽ 1172 ഉം കുവൈത്തിൽ 215 ഉം പുതിയ കോവിഡ് രോഗികള്‍

റിയാദ് / കുവൈറ്റ്‌ :
സൌദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 127 ആയി ഉയര്‍ന്നു. 1172 പുതിയ കേസുകളും ഇന്ന് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2049 ആയി. 12926 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നത്തെ നഗരം തിരിച്ചുള്ള പട്ടിക താഴെ. മദീനയില്‍ 272 പേര്‍ക്കും മക്കയില്‍ 242 പേര്‍ക്കും ജിദ്ദയില്‍ 210 പേര്‍ക്കും റിയാദില്‍ 131 പേര്‍ക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചു. 124 പേര്‍ക്കാണ് ഇന്ന് രോഗമുക്തി.

കുവൈത്തിൽ 215 പേർക് കോവിഡ് 

215 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2614 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1395 ആയി. പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 198 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ  10 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനിൽ നിന്നും മടങ്ങിയെത്തിയ 7 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഒരു മരണം കൂടി  സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിനഞ്ചായി. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 55  വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത് .

ചികിത്സയിലുണ്ടായിരുന്നവരിൽ 115 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം   613  ആയി. നിലവിൽ 1986 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 60 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 27 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

Post a Comment

أحدث أقدم