(www.kl14onlinenews.com) (07-Jan-2020)
പൗരത്വ നിയമ ഭേദഗതിക്കെതിരെ
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മഹാ റാലികള്‍ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം :
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മഹാ റാലി നടത്തും.
ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് റാലി. ആദ്യ റാലി ഈ മാസം പത്തിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം കെ സാനു ആധ്യക്ഷം വഹിക്കും.
രണ്ടാമത്തെ റാലി 12 ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ഇ കെ വിഭാഗം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആധ്യക്ഷം വഹിക്കും. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അടക്കമുള്ള സമുദായ, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.13ന് കണ്ണൂര്‍, 14ന് തൃശ്ശൂര്‍, 15ന് കൊല്ലം, 16ന് മലപ്പുറം എന്നിങ്ങനെയാണ് റാലിയുടെ തിയ്യതികള്‍.ചെറു സംഘങ്ങളായി വന്ന് മഹാ റാലിയില്‍ അണിചേരുന്ന രിതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Post a Comment