യുഎഇയിലെ KDFA ടീം മാനേജർമാർ സംഗമിച്ചു; കാസർകോട് ചാമ്പ്യൻസ് ലീഗ് ബ്രൗസർ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(15-APR-2025)

യുഎഇയിലെ KDFA ടീം മാനേജർമാർ സംഗമിച്ചു; കാസർകോട് ചാമ്പ്യൻസ് ലീഗ് ബ്രൗസർ പ്രകാശനം ചെയ്തു

ദുബായ്: കാസർകോട് ജില്ല ഫുട്ബോൾ അസോസിയേഷൻ (KDFA) യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച രജിസ്റ്റർ ചെയ്ത ടീമുകളുടെ മാനേജർ മീറ്റിംഗും കാസർഗോഡ് ചാമ്പ്യൻസ് ലീഗ് ബ്രൗസർ പ്രകാശനവും ഇന്ന് ദുബായിൽ വച്ച് നടന്നു.

പ്രസിഡന്റ് റഫീഖ് ആർ.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെഫാ പ്രസിഡന്റ് ജാഫർ ഒരവങ്കര യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ബ്രൗസർ പ്രകാശനം ഇഖ്ബാൽ ഹത്ബൂർ നിർവഹിച്ചു.

സമ്മേളനത്തിൽ ബഷീർ തളങ്കര, ഇസ്മായിൽ കല്ലൂരാവി, ഖാലിദ് കറാമ, ഇദിരീസ് ആയൂർ, താത്തു, അനൂപ്, ബക്കർ മാഷ് പട്ല, ഹസീബ് മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ഓളം ക്ലബ്ബുകളുടെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ സ്വാഗതവും ട്രഷറർ നൗഫൽ ഇസ്സുദ്ദീൻ നന്ദിയും അറിയിച്ചു.

യുഎഇയിലുള്ള കാസർഗോഡ് ഫുട്ബോൾ സമുദായത്തിനിടയിൽ പുതിയ ആത്മാവിനും ഏകതയ്ക്കും തുടക്കം കുറിക്കുന്ന സംഗമമായി പരിപാടി മാറി.

Post a Comment

Previous Post Next Post