(www.kl14onlinenews.com)
(21-APR-2025)
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 89-ാം വയസിലാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. പിന്നീട്, സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കുമ്പോഴാണ് വിയോഗം.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള ആദ്യത്തെ മാർപാപ്പയായിരുന്നു. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
1936 ഡിസംബർ 17ൽ അർജന്റീനയിൽ ബ്യൂണസ് ഐറിസിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1969 ഡിസംബർ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. 2001ൽ കർദിനാളായി. 2013ലാണ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
Post a Comment