(www.kl14onlinenews.com)
(23-APR-2025)
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഒറ്റത്തൂൺ മേൽപാലം സന്ദർശിച്ച് മന്ത്രി: ദേശീയപാത 66- തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആദ്യ ഒറ്റത്തൂണ്‍ മേല്‍പാലം പ്രവര്‍ത്തന സജ്ജമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മേല്‍പാലം സന്ദര്‍ശിച്ചു. കാസർകോട് കേരളത്തിന്റെ ഗേറ്റാണെന്നും വികസനമായാലും ടൂറിസ്റ്റുകളായാലും കാസർകോട് വഴിയാണ് കേരളത്തിലേക്ക് പ്രവേശിക്കേണ്ടതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു
തലപ്പാടി-ചെങ്കള റീച്ചിൽ നിർമാണം പൂർത്തിയായ കാസർകോട് നഗരത്തിലെ ഒറ്റത്തൂൺ മേൽപ്പാലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാതയുടെ ആദ്യ റീച്ച് പ്രവൃത്തി പൂർത്തിയാകുന്നത് സംസ്ഥാനത്തിന് അഭിമാനനിമിഷമാണ്.
തലപ്പാടി മുതൽ ചെങ്കള വരെ 39 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ദേശീയപാതയിലെ ആദ്യ റീച്ച്. ഇതിന്റെ നിർമാണപ്രവൃത്തി പൂർത്തിയാകുകയാണ്. ദേശീയപാതാവികസനം കാസർകോടിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
രണ്ട് മേൽപ്പാലങ്ങൾ, നാല് വലിയ പാലങ്ങൾ, നാല് ചെറുപാലങ്ങൾ, 21 അടിപ്പാതകൾ, 10 മേൽനടപ്പാതകൾ, രണ്ട് ഓവർ പാസുകളും നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ വളരെ പ്രധാനപ്പെട്ടത് കാസർകോട് നഗരത്തിലൂടെയുള്ള 1.12 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റത്തൂൺ മേൽപ്പാലമാണ്. 27 മീറ്റർ വീതിയിൽ ദക്ഷിണേന്ത്യയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമിച്ചിരിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലമാണിത്. അതോടൊപ്പം 210 മീറ്റർ ദൈർഘ്യമുള്ള മറ്റൊരു മേൽപ്പാലം ഉപ്പളയിൽ സജ്ജമാക്കിയിട്ടുണ്ട്. മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള പുഴകളെ ബന്ധിപ്പിക്കുന്ന വലിയ പാലങ്ങളും ഒരുങ്ങിയിട്ടുണ്ട്.
എം.എൽ.എ.മാരായ എം.രാജഗോപാലൻ, സി.എച്ച്.കുഞ്ഞമ്പു, എൻഎച്ച്എഐ ഡെപ്യൂട്ടി മാനേജർ ജസ്പ്രീത്, എസ്.കെ.സിൻഹ, യുഎൽസിസി ഡയറക്ടർമാരായ പി.പ്രകാശൻ, കെ.ടി.രാജൻ, പി.കെ.ശ്രീജിത്ത്, എം.നാരായണൻ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
എന്നാല്‍ ഇതിന് മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രമുള്ളതാണ് പ്രത്യേകത. മനുഷ്യന്റെ നട്ടെല്ലും ചുമലും എന്നാണ് ഇത്തരം നിര്‍മാണരീതിയെ വിശേഷിപ്പിക്കുന്നത്.
1780.485 കോടി ചിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രസ്തുത പദ്ധതിയുടെ കരാർ ഏറ്റെടുത്ത് വിജയകരമായും സമയബന്ധിതമായും പൂർത്തീകരിച്ചത്.
39 കിലോമീറ്റർ റീച്ചിൽ രണ്ട് മേൽപ്പാലങ്ങളും 4 മേജർ ബ്രിഡുകളും 4 മൈനർ ബ്രിഡുകളും 21 അണ്ടർ പാസുകളും 10 ഫൂട്ട് ഓവർ ബ്രിഡ്ഡുകളും 2 ഓവർ പാസുകളും നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമായിട്ടിട്ടുണ്ട്.
കാസർഗോഡ് നഗരത്തിലെ ഒറ്റത്തൂൺ ഫ്ലൈഓവർ ദക്ഷിണേന്ത്യയിൽ തന്നെ 27 മീറ്റർ വീതിയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ ഫ്ലൈ ഓവറാണ്.
കേരളത്തിനും, കേരളത്തിൻറെ സഹകരണ മേഖലയ്ക്കും , തൊഴിലാളികൾക്കും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്.
കേരളം ഇനി ആറുവരിയില്‍ കുതിക്കും, ദേശീയപാത 66ന്റെ ഈ നാല് റീച്ചുകള്‍ മേയ് 31ന് തുറക്കും
സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായ ദേശീയപാത 66ന്റെ നാല് റീച്ചുകള്‍ മേയ് 31 മുതല്‍ ഗതാഗതത്തിന് തുറന്നുനല്‍കുമെന്ന് റിപ്പോര്‍ട്ട്. സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള അവസാന വട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഹിന്ദി ഭാഷയിലും അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും
തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍, വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റര്‍ (കോഴിക്കോട് ബൈപ്പാസ്), രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെയുള്ള 39.68 കിലോമീറ്റര്‍, വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുള്ള 37.35 കിലോമീറ്റര്‍ എന്നിവയാണ് മേയ് 31 മുതല്‍ ഗതാഗതത്തിന് തുറക്കുന്നത്. ഗതാഗത തടസം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ താത്കാലിമായി ഗതാഗതം അനുവദിക്കാറുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് ദേശീയപാതയില്‍ ഗതാഗതം അനുവദിക്കുമെന്ന് മന്ത്രിമാരും നേരത്തെ അറിയിച്ചിരുന്നു. ഈ റീച്ചുകള്‍ പൂര്‍ണമായും ഗതാഗതത്തിന് തുറന്ന് നല്‍കുന്നതോടെ യാത്രാ ദുരിതത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ദേശീയപാത 66
മഹാരാഷ്ട്രയിലെ പന്‍വേലില്‍ തുടങ്ങി തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്ന 1,640 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണിത്. കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെ 644 കിലോമീറ്റര്‍ റോഡാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. 22 റീച്ചുകളായാണ് നിര്‍മാണം. 17 റീച്ചുകളുടെ നിര്‍മാണം ഇനിയും ബാക്കിയാണ്. 45 മീറ്ററാണ് റോഡിന്റെ ആകെ വീതി. 27 മീറ്റര്‍ ആറുവരിപ്പാതയാണ്. ഇരുവശത്തും 6.75 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളും രണ്ട് മീറ്റര്‍ വീതിയുള്ള നടപ്പാതയും അടക്കമാണ് പുതിയ ദേശീയ പാത ഒരുങ്ങുന്നത്.
Post a Comment