(www.kl14onlinenews.com)
(24-APR-2025)
ഡൽഹി :
ഇന്ത്യയ്ക്കെതിരായി പാകിസ്ഥാൻ അഴിച്ചുവിട്ട ഭീകരാക്രമണത്തിൽ ശക്തമായ മറുപടി നൽകാൻ തയ്യാറെടുത്ത് ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗം അജണ്ടകൾ അംഗീകരിച്ചു.
സർവ്വകക്ഷി യോഗത്തിൽ കോൺഗ്രസ് സുരക്ഷാ വീഴ്ച ഉന്നയിക്കുകയും സർക്കാരിനെ ചോദ്യം ചെയ്യുകയുമുണ്ടായി. ജമ്മു കശ്മീർ ഒരു കേന്ദ്രഭരണ പ്രദേശമായതിനാൽ, കേന്ദ്രസർക്കാരാണ് അതിന് ഉത്തരവാദിയെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു, അതിനാൽ ഈ ചോദ്യം സർവ്വകക്ഷി യോഗത്തിൽ ചോദിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
യോഗത്തിൽ ഒട്ടേറെ ആശങ്കകളാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്. സ്രോതസ്സുകൾ പ്രകാരം ഇവയ്ക്ക് ആഭ്യന്തര മന്ത്രിയാണ് മറുപടികൾ നൽകിയത്. എന്തോ തെറ്റ് സംഭവിച്ചു! ഞങ്ങൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പ്രതിപക്ഷത്തെ അറിയിക്കാനും ഉറപ്പ് നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളിൽ പലരും ചോദിച്ച ചോദ്യം സുരക്ഷാ സേന എവിടെയായിരുന്നു? സിആർപിഎഫ് എവിടെയായിരുന്നു? തുറക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികൾ അറിയിച്ചിട്ടില്ലെന്നും പ്രാദേശിക പോലീസിനെയും അറിയിച്ചിട്ടില്ലെന്നും ഏത് സർക്കാരിന് മറുപടി നൽകി
സാധാരണയായി അമർനാഥ് യാത്രയ്ക്കിടെ ജൂണിൽ ഇത് തുറക്കും, പക്ഷേ പ്രാദേശിക ടൂർ ഓപ്പറേറ്റർമാർ സഹായം നൽകാൻ ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ട്? ഇന്റലിജൻസ് ഏജൻസികൾ എവിടെയായിരുന്നു? എവിടെയോ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്.. ഇവയെല്ലാം കണ്ടെത്തേണ്ടതുണ്ടെന്നും സർക്കാർ പറഞ്ഞു.
2004 മുതൽ 2024 കശ്മീരിൽ നിരവധി നിരവധി ആക്രമണങ്ങൾ നടന്നു. എന്നാൽ, 2024-ഓടെ ഭീകരാക്രമണങ്ങൾ കുറഞ്ഞിരുന്നെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംങ് യോഗത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, കിരൺ റിജിജു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഖെ, എൻസിപി നേതാവ് സുപ്രിയ സുലൈ, അസയുദ്ദീൻ ഒവൈസി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല.
സംസ്ഥാനത്തിന് പുറത്തുള്ള ജമ്മു കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സർക്കാരുകളും നടപടി എടുക്കണമെന്ന ആവശ്യം സർവകക്ഷി യോഗത്തിൽ ഉയർന്നു. കശ്മീരിലെ സമാധാനവും ഐക്യവും തർക്കാനുള്ള ഹീനമായ പ്രവർത്തിയാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും സർവകക്ഷി യോഗത്തിനുശേഷമിറക്കി പ്രസ്താവനയിൽ പറഞ്ഞു.
ഭീകരാക്രമണത്തിനെതിരെ കശ്മീർ ഒറ്റക്കെട്ടായി ഉയർന്ന പ്രതിഷേധത്തെയും സർവകക്ഷി യോഗം അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാർത്ഥികളെയും മറ്റു കശ്മീരികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ശ്രീനഗറിൽ സർവകക്ഷി യോഗം നടന്നത്. പ്രധാനപ്പെട്ട എല്ലാ പാർട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാൻ അനുവദിക്കരുതെന്നും വിനോദ സഞ്ചാരികൾ ഇനിയും കശ്മീരിലേക്ക് വരണമെന്നും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.
إرسال تعليق