സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ വിദ്യാസ്നേഹം; മദ്രസാ കുട്ടികൾക്ക് പഠനോപകരണങ്ങൾ കൈമാറി

(www.kl14onlinenews.com)
(15-APR-2025)

 സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ വിദ്യാസ്നേഹം; മദ്രസാ കുട്ടികൾക്ക് പഠനോപകരണങ്ങൾ കൈമാറി

ആലംപാടി:
ആലംപാടി നൂറുൽ ഇസ്ലാം മദ്രസയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ബാഗുകളും സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. മദ്രസ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ, സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ ഇസ്ലാമിക് പണ്ഡിതനുമായ പി വി അബ്ദുസ്സലാം ദാരിമി, കുട്ടികൾക്കായുള്ള ബാഗുകളും പഠനോപകരണങ്ങളും മദ്രസാ സദർ ഹമീദ് ഫൈസി ഉസ്താദിന് കൈമാറി.

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബക്കർ മിഅ്റാജ്, ജനറൽ സെക്രട്ടറി ജമാൽ ആലംപാടി, ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എ. മമ്മിഞ്ഞി, ജനറൽ സെക്രട്ടറി മേനത്ത് മുഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കമ്മിറ്റി അംഗങ്ങളായ എസ്. അബ്ദുള്ള, ശരീഫ് വൈറ്റ്, പി ബി സലാം, അബ്ബാസ് ബി എം, മുഹമ്മദ് മിറാജ്, അബ്ദുൽ ഖാദർ മിഅ്റാജ്, മുനീർ മിഅ്റാജ്, ശരീഫ് ഖാദർ മുസ്ലിയാർ, മഹറൂഫ് മേനത്ത്, ഇബു ഏരിയപ്പാടി, ലത്തീഫ് കേളങ്കയം, ഹാരിസ് സി എം, എസ്. അബ്ദുൽ റഹ്‌മാൻ, അബ്ദുല്ല കണ്ടത്തിൽ തുടങ്ങിയവരും ചടങ്ങിൽ സാന്നിദ്ധ്യം പ്രകടിപ്പിച്ചു.

പഠനത്തിന്റെ തുടക്കത്തിൽ കുട്ടികൾക്ക് വിദ്യാസാധനങ്ങൾ നൽകി പ്രചോദനമാകുന്ന പരിപാടിയായി ചടങ്ങ് മാറി. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വലിയ സാന്നിദ്ധ്യവും പരിപാടിക്ക് ശ്രേഷ്ഠതയേകി

Post a Comment

أحدث أقدم