(www.kl14onlinenews.com)
(05-APR-2025)
വഖഫ് ഭേദഗതി ബിൽ;
പ്രിയങ്കയുടെ മുങ്ങൽ കൊടും വഞ്ചന-
കാസർകോട്:
വഖഫ് നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തതോടെ രാജ്യത്തിൻ്റെ മതേതരത്വം കൂടുതൽ വെല്ലുവിളി നേരിടുകയാണെന്നും, കോൺഗ്രസ് നൽകിയ വിപ്പ് ലംഗിച്ചു കൊണ്ട് ചർച്ചയിൽ പങ്കെടുക്കാതെ വയനാട് എംപി പ്രിയങ്ക ഗാന്ധി മുങ്ങിയത് തന്നെ വിജയിപ്പിച്ച മതേതര സമൂഹത്തോട് കാണിച്ച വഞ്ചനയാണെന്ന് നാഷണൽ വിമൻസ് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപെട്ടു
ബാബറി മസ്ജിദ് തകർത്തവർ നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് ഭരണത്തിൽ വഖഫ് സ്വത്തുക്കൾ കൊള്ളയടിക്കാനുള്ള ശ്രമത്തിൽ അത്ഭുതമില്ല. കൂടുതൽ അപകടകരമായ നടപടികൾ ന്യൂനപക്ഷങ്ങൾക്കെതിരെ ഇനിയും പ്രതീക്ഷിക്കാം. ന്യൂന പക്ഷങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം അപകടകരമാണ്. വഖഫ് ബിൽ നിയമ ഭേദഗതി പാസ്സാക്കുന്നതിന് തൊട്ടു മുമ്പാണ് ജബൽപൂരിൽ ക്രിസ്തുമത വിശ്വാസികളും പുരോഹിതരും ആക്രമണത്തിനിരയായത്. മണിപ്പുരിൽ സംഘപരിവാർ ആക്രമണത്തെ തുടർന്ന് അരലക്ഷത്തിലേറെ ക്രിസ്തുമത വിശ്വാസികൾ പലായനം ചെയ്യുകയുണ്ടായി. സംഘപരിവാറിൻ്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിനെതിരെ ന്യൂനപക്ഷങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്കെതിരെ മുഴുവൻ മതേതര വിശ്വാസികളും ഒരുമിക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്യണമെന്ന് യോഗം അഭ്യർഥിച്ചു.
സംസ്ഥാന പ്രസിഡന്റ് K P ഖദീജ ടീച്ചറുടെ അധ്യക്ഷതയിൽ INL സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിമൻസ് ലീഗ് സംസ്ഥാന പ്രവർത്തന ഫണ്ടിന്റെ ക്യാമ്പയിൻ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.
വാഹീദ കണ്ണൂർ, സാലിഹ ടീച്ചർ, മറിയം ടീച്ചർ കോഴിക്കോട് , റുക്‌സാന കണ്ണൂർ , നുസീഹത് എന്നിവർ സംസാരിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചർ സ്വാഗതവും സെക്രട്ടറി റയീദത് നന്ദിയും പറഞ്ഞു.
إرسال تعليق