(www.kl14onlinenews.com)
(25-APR-2025)
കാസർകോട്: കാഞ്ഞങ്ങാട്,കശ്മീർ പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലിംലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ബഷീർ വെള്ളിക്കോത്തിനെതിരെയാണ് ഹോസ്ദുർഗ്ഗ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടതിനാണ് ഭാരതീയ ന്യായ സംഹിതയിലെ 192 ആക്ട് പ്രകാരം കേസെടുത്തത്.
പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെയും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും ചില പരാമർശങ്ങൾ നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്പി ഷാജിയുടെ പരാതിയിലാണ് കേസെടുത്തത്.
إرسال تعليق