രണ്ടാമത് ദേശീയ ബോൾ ഹോക്കി ചാമ്പ്യൻഷിപ്പ്; ഇരട്ട വെള്ളിത്തിളക്കവുമായി എം പി ഇന്റർനാഷണൽ സ്കൂൾ കാസർകോട്

(www.kl14onlinenews.com)
(24-APR-2025)

രണ്ടാമത് ദേശീയ ബോൾ ഹോക്കി ചാമ്പ്യൻഷിപ്പ്; ഇരട്ട വെള്ളിത്തിളക്കവുമായി എം പി ഇന്റർനാഷണൽ സ്കൂൾ കാസർകോട്

പെരിയടുക്ക : ഹരിയാനയിലെ അമ്പാലയിൽ വെച്ച് നടന്ന രണ്ടാമത് ദേശീയ ബോൾ ഹോക്കി (ഡെക് ഹോക്കി) ചാമ്പ്യഷിപ്പിൽ   കാസറഗോഡ് എം പി ഇന്റർനാഷണൽ സ്കൂൾ സബ് ജൂനിയർ,  ജൂനിയർ വിഭാഗങ്ങളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഏപ്രിൽ 18,19, 20 തീയതികളിലായി ഹരിയാന അമ്പാലയിലെ എൻ.സി.സി സീനിയർ സെക്കണ്ടറി സ്കൂളിലാണ് മത്സരങ്ങൾ നടന്നത്. സബ് ജൂനിയർ വിഭാഗത്തിൽ ഡൽഹിയും ജൂനിയർ വിഭാഗത്തിൽ പഞ്ചാബും ചാമ്പ്യൻമാരായി. ജൂനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ മുഴുവൻ സമയം അവസാനിച്ചിട്ടും സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ടൈ ബ്രേക്കറിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.  ഇതാദ്യമായാണ് എം പി ഇന്റർനാഷണൽ സ്കൂളിലെ കുട്ടികൾ ഒരു ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും വിജയം കരസ്തമാക്കുകയും ചെയ്തത്. കേരള ടീമിനായി കളിക്കുകയും രണ്ടാംസ്ഥാനം കരസ്തമാക്കുകയും ചെയ്ത എം പി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളെയും കുട്ടികളെ മത്സരത്തിനായി പ്രാപ്തരാക്കിയ ടീം കോച്ച് ആദർശ് ദേവദാസ്, അധ്യാപകരായ അഹമിദ് ജുബൈർ, സഫ്‌വാൻ പാലോത്ത് തുടങ്ങിയവരെയും സ്കൂൾ ചെയർമാൻ ഡോ.എം എ മുഹമ്മദ്‌ ഷാഫി, വൈസ് ചെയർമാൻ ഷഹീൻ മുഹമ്മദ്‌ ഷാഫി, മാനേജർ ഷംസുദീൻ പി എം, പ്രിൻസിപ്പാൾ ഡോ: അബ്ദുൽ ജലീൽ പി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ജാഫർ സാദിഖ് ഷെറൂൾ തുടങ്ങിയവർ അഭിനന്ദിച്ചു.

Post a Comment

أحدث أقدم