(www.kl14onlinenews.com)
(02-APR-2025)
എന്റെ അനുഭവം ക്യാൻസർ ഒരു മാറാരോഗമല്ല!
ആത്മീയചികിത്സയോടുള്ള അമിതമായ ആശ്രയവും വിശ്വാസവുമാണ് ഓരോ രോഗിയെയും അതിലേക്ക് എത്തിക്കുന്നത്. ക്യാൻസർ എന്ന മഹാരോഗത്തിന്റെ അവസാന പ്രതീക്ഷയും ആശ്രയവുമെന്നൊണവും രോഗികൾ ചെന്നെത്തിക്കുന്നത് ആത്മീയതയിലേക്കാണ്. തന്റെ അടുത്ത് വരുന്നത് ക്യാൻസർ പോലോത്തെ രോഗികളാണെന്നും അവരെ അമിതമായി പ്രതീക്ഷ നൽകി ഹോസ്പിറ്റൽ ചികിത്സ പാടെ നിരുത്സാഹപ്പെടുത്തി,ഹോസ്പിറ്റലിൽ കാണിക്കരുത് എന്ന് വരെ ശാസിക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുതേ എന്ന് ആത്മാർഥമായി അഭ്യർത്ഥിക്കട്ടെ...
ആത്മീയതക്കൊപ്പം മറ്റു ചികിത്സയും പ്രോത്സാഹിപ്പിക്കണം ഒരുപക്ഷെ അങ്ങനെ സംഭവിച്ചാൽ രോഗികളോട് ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യമായിരിക്കും അത്. ഞങ്ങൾ കാണിക്കൂലന്ന് പറഞ്ഞു സ്വമേതയാ മാറി നിൽക്കുന്നവരോട് അതിന്റെ വിപത്തിനെ പറ്റി മനസിലാക്കി കൊടുക്കാനും തക്കതായ ചികിത്സാ തേടുവാനും ഓർമപെടുത്തുക. ഈ രോഗം വൈകുന്തോറും മരണത്തിലേക്ക് ആക്കം കൂട്ടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗം മറച്ചുവെക്കുന്നവരോട് ‘’നിങ്ങൾ ആരോടും പറയാതെ മൂടിവെച്ചിട്ട് എന്താണ് കാര്യമുള്ളത് , നിങ്ങളത് മറച്ചുവെക്കുന്തോറും രോഗം മൂർച്ഛിക്കുകയല്ലാതെ സുഖപ്പെടുമെന്ന് തോന്നുന്നുണ്ടോ ...? എന്തില്ലെങ്കിലും നാലാൾ അറിഞ്ഞാൽ പ്രാർത്ഥനയെങ്കിലും കിട്ടും മാത്രമല്ല സാമ്പത്തിക ബാധ്യതയാണ് നിങ്ങളെ അലട്ടുന്നതെങ്കിൽ സുമനുസ്സുകളായ ഒരുപറ്റം ആൾക്കാരുടെ ഇടയിലാണ് നിങ്ങൾ ജീവിക്കുന്നതെന്നോർക്കുക...കൂടാതെ നമ്മുടെ നാട്ടിലുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും പോലെയുള്ള സംഘടനകളുടെ ഇടപെടലുകളും ബോധവെൽക്കരണ ക്ലാസ്സുകൾ പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുകയും വേണം.
ചികിത്സയ്ക്ക് സാമ്പത്തിക ബുധിമുട്ടുള്ളവർക്ക് ഒരുപാട് സർക്കാർ സ്കീമുകളുണ്ട് അത് ആരും ഉപയോഗിക്കുന്നില്ല എല്ലാവർക്കും എളുപ്പത്തിൽ എങ്ങനെ കിട്ടുമെന്നാണ് നോക്കുന്നത് ഇല്ലാത്ത ദാരിദ്ര്യവും പറഞ്ഞിട്ട് ഒരു വീഡിയോ ചെയ്താൽ ബാങ്കിൽ വന്നോളും അതാവുമ്പോൾ ഒരുപണിയുമില്ലല്ലോ സർക്കാറിന്റെ പണം നമ്മുക്കും അവകാശപെട്ടതാണ് അത് അർഹത ഉള്ളവർക്ക് കിട്ടും .അതിനുള്ള സുതാര്യമായ വാതിലുകൾ നമുക്ക് മലർന്ന് തുറന്ന് കിടക്കുന്നുണ്ടെങ്കിലും വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് മാത്രം.
ഇന്നത്തെ തലമുറ ജീവിതം പരമാവധി ആസ്വദിച്ചു തീർക്കുക എന്ന നയം ഉള്ളവരാണ്. അവർക്കേറ്റവും ഇഷ്ടം യാത്രയും. .ഗൂഗിളിൽ പോലും കാണാത്ത സ്ഥലങ്ങളിലൊക്കെ കറങ്ങാൻ പോകുന്നവരുണ്ട്. അതൊക്കെ ഓരോ വ്യക്തി സ്വാതന്ത്ര്യം തന്നെ അക്കാര്യത്തിൽ ഇടപെടുന്നുമില്ല. മാസങ്ങളുംവർഷങ്ങളും നീണ്ടു നിൽക്കുന്ന യാത്രകളിലെ ഒരു മണിക്കൂർ എങ്കിലും മാറ്റിവെച്ചു അടുത്തുള്ള ഏതെങ്കിലും ഒരു ക്യാൻസർ സെന്റെർ സന്ദർശിക്കണം..
അപ്പോൾ മനസ്സിലാകും നമുക്ക് കിട്ടിയ മനോഹരമായ ജീവിതസുഖം. .!മറ്റുള്ളവരെ മനസിലാക്കാൻ ശ്രമിക്കണം അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അവർ അനുഭവിക്കുന്ന യാതനകളും നാളെ നമുക്കോ നമ്മുടെ ബന്ധത്തിലോ സംഭവിച്ചുകൂടാ എന്നൊന്നുമില്ലല്ലോ. .?!
ശരിയായ രീതിയിൽ ചികിത്സിച്ചാൽ ക്യാൻസർ ഒരു മാറാരോഗമല്ലെന്ന്
നമുക്ക് മനസിലാവും. !
(അവസാനിച്ചു)
✍🏻 സകരിയ
കുറ്റിക്കോൽ ഉമ്മർ മൗലവി
إرسال تعليق