ഉദുമ വൈദ്യുതി സബ് ഡിവിഷനിൽ ഉദ്യോഗസ്ഥരുടെ അപമര്യാദ; പെരുമാറ്റത്തിൽ ശക്തമായ പ്രതിഷേധത്തിന് ജില്ലാ ജനകീയ നീതിവേദിയുടെ മുന്നറിയിപ്പ്

(www.kl14onlinenews.com)
(11-APR-2025)

ഉദുമ വൈദ്യുതി സബ് ഡിവിഷനിൽ ഉദ്യോഗസ്ഥരുടെ അപമര്യാദ; പെരുമാറ്റത്തിൽ ശക്തമായ പ്രതിഷേധത്തിന് ജില്ലാ ജനകീയ നീതിവേദിയുടെ മുന്നറിയിപ്പ്

മേൽപറമ്പ്: ഉദുമ വൈദ്യുത് സബ് ഡിവിഷൻ ഓഫിസിൽ ഉന്നത ഉദ്യോഗസ്ഥന്മാരിൽ നിന്ന് താഴെനില ഉദ്യോഗസ്ഥന്മാരിലേക്കും സാധാരണ ജനങ്ങളോട് അപമര്യാദ പെരുമാറ്റം കാണിക്കുന്നതിൽ വ്യാപകമായ പരാതികൾ ഉയരുന്നു. ഇതിനെതിരെ ജില്ലാതലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ജനകീയ നീതിവേദി മുഖ്യമന്ത്രിക്കും വൈദ്യുത് മന്ത്രിക്കും ചീഫ് എൻജിനിയർക്കും പരാതി നൽകുന്നു.

ഉപഭോക്താക്കൾ പരാതി അറിയിക്കാൻ വിളിച്ചാൽ ഫോൺ എടുക്കാതെ ഒഴിവാക്കുന്നതും, ഉന്നത ഉദ്യോഗസ്ഥന്മാർ ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുന്നതും, ചെറിയ മഴയോ ഇടിയോ വന്നാൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും, സോളാർ മീറ്ററിനായി അപേക്ഷിച്ചവരുടെ ഇടത്തേക്ക് സ്ഥലം സന്ദർശിക്കാൻ വൈകിപ്പിക്കുന്നതും മീറ്റർ സ്ഥാപിക്കൽ വൈകിയതുമെല്ലാം വ്യാപകമായി ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതടക്കം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ജനകീയ നീതിവേദി നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്റ് സൈഫുദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കെെ എന്നിവർ മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post