അരവിന്ദാക്ഷൻ കുടുംബ ധനസഹായ ഫണ്ട് കമ്മിറ്റി രൂപീകരിച്ചു

(www.kl14onlinenews.com)
(01-APR-2025)

അരവിന്ദാക്ഷൻ കുടുംബ ധനസഹായ ഫണ്ട് കമ്മിറ്റി രൂപീകരിച്ചു

പൊയിനാച്ചി: കലാ, കായിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലയിലും ക്ഷേത്ര മഹോത്സവങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന മരണമടഞ്ഞ അരവിന്ദാക്ഷൻ മേൽബാരയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ധനസഹായ ഫണ്ട് കമ്മിറ്റി രൂപീകരിച്ചു.

കമ്മിറ്റി രൂപീകരണ യോഗം KPCC മെമ്പർ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡൻറ് കെ.വി. ഭക്തവത്സലൻ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാതൂർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. വിജയൻ, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ, സിപിഎം ബാര ലോക്കൽ കമ്മിറ്റി മെമ്പർ സുധാകരൻ മാങ്ങാട്, ബിജെപി നിർവ്വാഹ സമിതി അംഗം കുഞ്ഞമ്പുനായർ അടുക്കത്ത് വയൽ, രാജൻ പെരിയ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, തിലകരാജൻ മാങ്ങാട്, അൻവർ മാങ്ങാട്, ഗിരീശൻ നമ്പ്യർ, മജീദ് മാങ്ങാട് എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർ സുനിൽകുമാർ മൂലയിൽ സ്വാഗതവും, ഷിബു കടവംങ്കാനം നന്ദിയും പറഞ്ഞു.

കമ്മിറ്റി ഭാരവാഹികൾ:

🔹 ചെയർമാൻ: ഹക്കീം കുന്നിൽ
🔹 വർക്കിംഗ് ചെയർമാൻ: കെ.വി. ഭക്തവത്സലൻ
🔹 ജനറൽ കൺവീനർമാർ: സുനിൽകുമാർ മൂലയിൽ, ഷിബു കടവങ്ങാനം
🔹 ട്രഷറർ: തിലകരാജൻ മാങ്ങാട്

അരവിന്ദാക്ഷന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുന്നതിന് വേണ്ടി രൂപീകരിച്ച ഈ കമ്മിറ്റി സാമൂഹിക സേവനത്തിന് ഉദാത്ത മാതൃകയാവുമെന്ന് യോഗം വിലയിരുത്തി.

Post a Comment

Previous Post Next Post