കെ ഇ എ സപ്തസംഗീതം സീസൺ 2- പോസ്റ്റർ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(10-APR-2025)

കെ ഇ എ  സപ്തസംഗീതം സീസൺ 2- പോസ്റ്റർ പ്രകാശനം ചെയ്തു

കാസർകോട് എക്സ്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ ഇ എ കുവൈത്ത്) സാൽമിയ - ഹവല്ലി ഏരിയ കമ്മിറ്റി ഏപ്രിൽ 18ന് ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൽ വേച്ഛ് സംഘടിപ്പിക്കുന്ന സപ്ത സംഗീതം സീസൺ 2 പോസ്റ്റർ, ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹദ്ദാദ് കൺവീനർ ഹസ്സൻ ബല്ലക്ക്‌ നൽകി പ്രകാശനം ചെയ്തു.

കെ ഇ എ പ്രസിഡന്റ് സി എച് മുഹമ്മദ്‌ കുഞ്ഞി, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, ഓർഗനൈസിങ്‌ സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ഖുതു ബുദ്ധീൻ, സമദ് കോട്ടോടി, മീഡിയ കൺവീനർ അബ്ദുള്ള കടവത്ത്, അഡ്വൈസറി ബോർഡ് അംഗം ഫൈസൽ സി എച്, ഏരിയ നേതാക്കളായ ഫാറൂഖ് ശർക്കി, യൂസഫ് കൊത്തിക്കാൽ, ഷഹീദ് പാട്ടില്ലത്ത്, സത്താർ കൊളവയൽ, ഹമീദ് എസ് എം, സിദ്ധിഖ് ശർക്കി, കബീർ ഓർച്ച എന്നിവർ സംബന്ധിച്ചു.
ഏപ്രിൽ 18 ന് വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയറിൽ വെച്ചു  നടക്കുന്ന പരിപാടിയിൽ നാട്ടിൽ നിന്നും വരുന്ന പ്രമുഖ ഗായകരായ റമീസ്, റിയാനാ കൂടാതെ കുവൈത്തിലെ ഗായകരും അണിനിരക്കുന്ന ഗാനമേള, കോൽക്കളി, കൈമുട്ടി  പാട്ട്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. പ്രോഗ്രാം ചെയർമാൻ പി എ നാസർ അധ്യക്ഷത വഹിച്ചു, ഓർഗനൈസിങ് സെക്രട്ടറി ഫായിസ് ബേക്കൽ സ്വാഗതവും, സെക്രട്ടറി ഫർഹാൻ യൂസഫ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post