ഉദുമ നിയോജക മണ്ഡലത്തിൽ 8 പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം: ജനവിരുദ്ധ നയങ്ങൾക്ക് ശക്തമായ പ്രതിഷേധം

(www.kl14onlinenews.com)
(15-Mar-2025)

ഉദുമ നിയോജക മണ്ഡലത്തിൽ 8 പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം: ജനവിരുദ്ധ നയങ്ങൾക്ക് ശക്തമായ പ്രതിഷേധം

ചട്ടഞ്ചാൽ: സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും, നിയന്ത്രണവിധേയമാകാത്ത ലഹരി വ്യാപനവും അടിയന്തര ഇടപെടലുകൾ ആവശ്യമാകുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി രാപ്പകൽ സമരത്തിന് ആഹ്വാനം നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചും ജനക്ഷേമ പദ്ധതികൾക്ക് ഗതി നല്കാതെയും ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിച്ചിരിക്കുന്ന സർക്കാരിനെതിരെ ഏപ്രിൽ 4 ന് എല്ലാ പഞ്ചായത്ത്‌ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ സമരം സംഘടിപ്പിക്കും.

ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് യോഗത്തിൽ സമരപരിപാടികൾ അന്തിമരൂപം നൽകി. യോഗത്തിൽ ജില്ല ജനറൽ കൺവീനർ എ. ഗോവിന്ദൻ നായർ അധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് ജനറൽ കൺവീനർ കെ.ബി മുഹമ്മദ് കുഞ്ഞി സമരത്തിനുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സമര വിജയത്തിന് ഭാഗമായി മാർച്ച് 19 മുതൽ 25 വരെ വിവിധ പഞ്ചായത്തുകളിൽ യു.ഡി.എഫ് യോഗങ്ങൾ ചേരും:

മാർച്ച് 19: മുളിയാർ (ഉച്ചയ്ക്ക് 4 മണി)

മാർച്ച് 20: ബേടകം (ഉച്ചയ്ക്ക് 2 മണി), കുറ്റിക്കോൽ (ഉച്ചയ്ക്ക് 4 മണി)

മാർച്ച് 21: പള്ളിക്കര (ഉച്ചയ്ക്ക് 2 മണി)

മാർച്ച് 22: ചെമ്മനാട് (ഉച്ചയ്ക്ക് 2 മണി)

മാർച്ച് 23: പുല്ലൂർ-പെരിയ (ഉച്ചയ്ക്ക് 4 മണി)

മാർച്ച് 24: ഉദുമ (ഉച്ചയ്ക്ക് 2 മണി)

മാർച്ച് 25: ദേലമ്പാടി (രാവിലെ 9 മണി)


കർഷകരുടെയും തീരദേശവാസികളുടെയും പ്രശ്നങ്ങൾ പ്രതിപാദിച്ച് കൂടുതൽ സമരങ്ങൾ
ഏപ്രിൽ 10-ന് മലയോര കർഷകരുടെ അവകാശങ്ങൾ ഉന്നയിച്ച് വെള്ളരിക്കുണ്ടിൽ വലിയ സമരം സംഘടിപ്പിക്കും. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഏപ്രിൽ 21-ന് കാസറഗോഡ് നെല്ലിക്കുന്ന് കടപുറത്ത് നിന്ന് ആരംഭിക്കുന്ന തീരദേശ സമരയാത്രയും വിജയിപ്പിക്കാൻ വ്യാപകമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.

യോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ, ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ കെ.ഇ.എ. ബക്കർ, ഡി.സി.സി ഭാരവാഹികളായ എം.സി. പ്രഭാകരൻ, എം. കുഞ്ഞമ്പു നമ്പ്യാർ, സാജിത് മൊവ്വൽ, ഗീത കൃഷ്ണൻ, ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, മുഹമ്മദ് കുഞ്ഞി പെരുമ്പള, കെ.വി. ഭക്തവത്സലൻ, ടി.ഡി. കബീർ, ബി.എം. അബൂബക്കർ ഹാജി, കെ.ബി.എം. ശരീഫ് കാപ്പിൽ, ഖാലിദ് ബെള്ളിപ്പാടി, കെ.വി. ഗോപാലൻ, കൃഷ്ണൻ ചട്ടഞ്ചാൽ, ബി.സി. കുമാരൻ, ബി. ബാലകൃഷ്ണൻ, എം.പി.എം. ഷാഫി, ബഷീർ പള്ളങ്കോട്, ടി.കെ. ദാമോധരൻ, ഹമീദ് കുണിയ, ഹൈദറലി പടുപ്പ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post