(www.kl14onlinenews.com)
(29-Mar-2025)
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ എം എ യൂസഫലി ഇക്കാര്യം അറിയിച്ചു. വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
വീട് നിര്‍മാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കും. മേപ്പാടിയില്‍ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.
വാഗ്ദാനം എന്തു വിലകൊടുത്തും നിറവേറ്റുന്നതാണ് നമ്മുടെ രീതിയെന്നും പിണറായി വിജയന്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ 20 കോടി സഹായം നല്‍കി. 100 വീട് നല്‍കുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനം. 20 വീട് നല്‍കാമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 100 വീട് ആയി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു
Post a Comment