(www.kl14onlinenews.com)
(07-Mar-2025)
ഇന്ത്യയുടെ മത്സരങ്ങൾ മാത്രം 'ദുബായിൽ വെച്ച് നടത്തുന്നത് അനീതി';ഫൈനലിൽ പിന്തുണയ്ക്കുന്നത് ന്യൂസിലൻഡിനെ
ലഹോർ :
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ വെച്ച് നടത്തുന്നത് അനീതിയാണെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മില്ലറിന്റെ വിമർശനം.
സെമിഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടേണ്ടിവരിക ഇന്ത്യയെ ആണോ ഓസ്ട്രേലിയയെ ആണോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് ദുബായിലേക്ക് പറക്കേണ്ടി വന്നിരുന്നു. വൈകിട്ട് 4ന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീം പിറ്റേന്ന് രാവിലെ തിരികെ പാക്കിസ്ഥാനിലേക്ക് വന്നതായി മില്ലർ പറഞ്ഞു.
അതേസമയം സെമിയിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസിൽ അവസാനിച്ചു. രച്ചിൻ രവീന്ദ്രയും കെയ്ൻ വില്യംസണും നേടിയ സെഞ്ച്വറികളാണ് കിവീസിനെ സഹായിച്ചത്. മാര്‍ച്ച് ഒമ്പതിന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടത്തിനായി മത്സരിക്കും. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുക
ഫൈനലിൽ ഞാൻ പിന്തുണയ്ക്കുന്നത് ന്യൂസിലൻഡിനെ ആയിരിക്കും: ഡേവിഡ് മില്ലർ
ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ പ്രകടനം വേറിട്ട് നിന്നിരുന്നു. ഇപ്പോഴിതാ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ. ‘ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആയിരുന്നെങ്കിലും 360 റൺസ് പിന്തുടരുക എളുപ്പമല്ല. രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ പിച്ചിന്റെ സ്വഭാവം മാറുകയും അത് ന്യൂസിലൻഡ് സ്പിന്നർമാരെ പിന്തുണയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് നിർണായകമായ ചില വിക്കറ്റുകൾ ന്യൂസിലൻഡിന് വീഴ്ത്താൻ കഴിഞ്ഞത്.’ ഡേവിഡ് മില്ലർ പറഞ്ഞു.
‘ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ആവേശകരമായ ഒരു ഫൈനൽ ഉണ്ടാകും. ഒരു കാര്യം സത്യസന്ധമായി ഞാൻ പറയുകയാണ്. ഫൈനലിൽ ഞാൻ പിന്തുണയ്ക്കുന്നത് ന്യൂസിലാൻഡിനെ ആയിരിക്കും.’ ഡേവിഡ് മില്ലർ വ്യക്തമാക്കി. സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ വിജയമാണ് ന്യൂസിലൻഡ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. 108 റൺസെടുത്ത രചിൻ രവീന്ദ്ര, 102 റൺസെടുത്ത കെയ്ൻ വില്യംസൺ എന്നിവരുടെ മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോറിലേക്കെത്തിയത്. മറുപടി ബാറ്റിങ്ങിൽ 50 ഓവർ പൂർത്തിയാകുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുക്കാനെ സാധിച്ചുള്ളു. 67 പന്തിൽ 10 ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 100 റൺസെടുത്ത ഡേവിഡ് മില്ലറാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്.
Post a Comment