(www.kl14onlinenews.com)
(11-Mar-2025)
കൊച്ചി: കനത്ത ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയത്.
ചൂട് കൂടുന്നതിനാല്‍ കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്നാണ് ആവശ്യം. വേനല്‍ചൂടിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ അഭിഭാഷകര്‍ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കിയിരുന്നു
إرسال تعليق