അജാനൂർ ലയൺസ് ക്ലബ്ബ്, 'ഷുഗർ ബോർഡ്, വെള്ളിക്കോത്ത് എം.പി.എസ്.ജി.വി എച്ച്.എസ് സ്കൂളിൽ സ്ഥാപിച്ചു

(www.kl14onlinenews.com)
(29-Mar-2025)

അജാനൂർ ലയൺസ് ക്ലബ്ബ്, 'ഷുഗർ ബോർഡ്, വെള്ളിക്കോത്ത് എം.പി.എസ്.ജി.വി എച്ച്.എസ് സ്കൂളിൽ സ്ഥാപിച്ചു 

കാഞ്ഞങ്ങാട് :
കുട്ടികൾക്കിടയിലെ പഞ്ചസാരയുടെ അമിത ഉപയോഗത്തിന്നെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പും, ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 - ഇ യും ചേർന്ന് ഹയർ സെക്കൻ്ററി സ്ക്കൂളുകളിൽ നടപ്പിലാക്കുന്ന ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ഷുഗർ ബോർഡ്, അജാനൂർ ലയൺസ് ക്ലബ്ബ് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സ്ഥാപിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വെച്ച് ക്ലബ്ബ് പ്രസിഡൻ്റ് കെ.വി സുനിൽ രാജ് ഉത്ഘാടനം ചെയ്തു.  ലയൺസ് സോൺ ചെയർപേർസൺ സുകുമാരൻ പൂച്ചക്കാട്, സ്കൂൾ പ്രിൻസിപ്പാൾ സിജു കെ. ഭാനു, ക്ലബ്ബ് സെക്രട്ടറി സി.എം കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم