(www.kl14onlinenews.com)
(08-Mar-2025)
ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്നതിന് മുൻപ് ഇന്ത്യക്ക് വലിയ ആശങ്കയാവുന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. പരിശീലന സെഷന് ഇടയിൽ വിരാട് കോഹ്ലിക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. നെറ്റ്സിൽ ഫാസ്റ്റ് ബോളറെ നേരിടുന്നതിന് ഇടയിലാണ് കോഹ്ലിക്ക് പരുക്കേറ്റത്.
ഫാസ്റ്റ് ബോളറുടെ പന്ത് കാൽമുട്ടിൽ കൊണ്ടതിന് പിന്നാലെ കോഹ്ലി പരിശീലനം നിർത്തിയതായി ജിയോ ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ഉടനെ തന്നെ ടീം ഫിസിയോ കോഹ്ലിയെ പരിശോധിച്ചു. പരുക്കേറ്റിടത്ത് സ്പ്രേ അടിക്കുകയും ബാൻഡേജ് വെച്ച് കെട്ടുകയും ചെയ്തു.
പരുക്ക് പറ്റിയതിന് ശേഷം കോഹ്ലി നെറ്റ്സിൽ പരിശീലനം തുടർന്നില്ലെന്നും ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കോഹ്ലിയുടെ പരുക്ക് സാരമുള്ളതല്ല എന്നും കോഹ്ലി ഫൈനൽ കളിക്കും എന്നും ഇന്ത്യൻ കോച്ചിങ് സ്റ്റാഫ് അറിയിച്ചു
ചാംപ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപ് തന്നെ കോഹ്ലി സഹതാരങ്ങൾ നടത്തിയ പരിശീലനത്തിനേക്കാൾ ഇരട്ടി സമയമാണ് പരിശീലനത്തിനായി ഇറങ്ങിയത്. ലെഗ് സ്പിന്നർമാരെ നേരിടുന്നതിലായിരുന്നു കോഹ്ലിയുടെ പ്രധാന ശ്രദ്ധ. ടൂർണമെന്റിൽ ഉടനീളം കോഹ്ലി സ്പിന്നർമാരെ നേരിടുന്നതിൽ വിജയിക്കുകയും ചെയ്തു.
Post a Comment