കമ്പാറിൽ പെരുന്നാൾ സമ്മാനമായി മിനിമാസ്റ്റ് ലൈറ്റുകൾ: മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഉദ്ഘാടനം നിർവഹിച്ചു

(www.kl14onlinenews.com)
(30-Mar-2025)

കമ്പാറിൽ പെരുന്നാൾ സമ്മാനമായി മിനിമാസ്റ്റ് ലൈറ്റുകൾ: മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഉദ്ഘാടനം നിർവഹിച്ചു

കമ്പാർ: മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ "വെളിച്ചം പദ്ധതി" പ്രകാരം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പാർ 4-വാർഡിലെ തായൽ ഷേക്കാലി ഹാജി ജംഗ്ഷൻ, മിത്തടി ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്നും, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷമീറ ഫൈസലും നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു. കൂടാതെ അൻവർ ചേരങ്കൈ, സിദ്ദീഖ് ബോകൽ, പി.എം. കബീർ, കുന്നിൽ മുഹമ്മദ്, കെ.ബി. അഷ്റഫ്, ജമാൽ ഹാജി, ഹാരിസ് കമ്പാർ, അബ്ദുല്ല കമ്പാർ, ഇ.എ. മജീദ്, അബൂബകർ സാദിയ, ഇർഷാദ് കമ്പാർ, റാഷിദ് കമ്പാർ, ഖലീൽ തായൽ, ഷിഫാറത്ത് കമ്പാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

أحدث أقدم