കാസർകോട് നഗരത്തിലെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കുക : മുസ്‌ലിം യൂത്ത് ലീഗ്

(www.kl14onlinenews.com)
(27-Mar-2025)

കാസർകോട് നഗരത്തിലെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്  ഒഴിവാക്കുക : മുസ്‌ലിം യൂത്ത് ലീഗ്  
കാസർകോട് : കാസർകോട് നഗരത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ഇടക്കിടെ വൈദ്യുതി ഇല്ലാതാകുന്ന പ്രവണത കൂടി വരുന്നു. അതി ഉഷ്ണ കാലത്ത്  കാസർകോടിലെ ചെറുകിട കച്ചവടക്കാരെയും ജീവനക്കാരെയും  ഏറെ ബാധിക്കുന്ന വൈദ്യുതി വിഛേദനത്തെ കുറിച്ചു അധികൃതരോട് ചോദിക്കുമ്പോൾ അറ്റകുറ്റ പണിയെന്നും പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്. തീരാത്ത അറ്റകുറ്റ പണിയുടെ പേരിലുള്ള അപ്രഖ്യാപിത ലോഡ് ഷെഡിംഗ്  ഒഴിവാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇലക്ട്രിക് ലൈനിൽ അറ്റകുറ്റ പണികൾ ആവശ്യമുണ്ടെങ്കിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മാർച്ച്‌ - ഏപ്രിൽ മാസം ഒഴിവാക്കി ഷെഡ്യൂൾ ചെയ്യണമെന്ന് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. ഈ അവസ്ഥ തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് മുന്നറിപ്പ് നൽകി.

Post a Comment

Previous Post Next Post