(www.kl14onlinenews.com)
(26-Mar-2025)
കാസർകോട്:
കാസർകോട് ജില്ലയിൽ നിരവധി കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജ്യോതിഷ് കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു. കേസില്‍ പ്രതികളായിരുന്ന റഫീഖ് അണങ്കൂര്‍, ഹമീദ് കടപ്പുറം, സാബിര്‍ ചെരന്‍കൈ, അഷ്റഫ് അണങ്കൂര്‍ എന്നിവരെയാണ് കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ADS സെക്കന്റ് ജസ്റ്റിസ് പ്രിയ വെറുതെവിട്ടത്.
പ്രതികള്‍ക്ക് വേണ്ടി അഡ്വ. വിനോദ് കുമാര്‍ ചാമ്പള, അഡ്വ. സാകിര്‍ അഹമ്മദ്, അഡ്വ. മുഹമ്മദ് റഫീഖ്, അഡ്വ.ശരണ്യ എന്നിവര്‍ഹാജരായി. തളങ്കരയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായിരുന്നു ജ്യോതിഷ്.
കാസര്‍കോഡ് അണങ്കൂര്‍ ജ്യോതി കോളനിയിലെ ജ്യോതിഷ് കുമാര്‍ എന്ന ജ്യോതിഷ് 2022 ഫെബ്രുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. വീടിന് പുറത്തെ മരക്കൊമ്പിലാണ് ജ്യോതിഷ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പ് ജ്യോതിഷിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തി ജില്ലാ പോലീസ് കാപ്പ് ചുമത്തിയിരുന്നു.
കാസര്‍കോഡ് ജില്ലയിലെ പ്രമാദമായ 3 കൊലകക്കേസുകളില്‍ പ്രതിയായിരുന്നു ജ്യോതിഷ്. 2008ലെ സിനാന്‍ കൊലപാതകം, 2011ലെ റിഷാദ് വധം, 2014 ഡിസംബര്‍ 22ന് രാത്രി കാസര്‍കോഡ് തളങ്കര നുസ്‌റത്ത് നഗറിലെ സൈനുല്‍ ആബിദീന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ പിതാവിന്റെ മടിയിലിട്ട് കൊലപ്പെടുത്തി കൊന്ന കേസ് എന്നിവയില്‍ മുഖ്യപ്രതിയും ആസൂത്രകനുമായിരുന്നു ജ്യോതിഷ്.
സംഘപരിവാര ഗുണ്ടാ നേതാവായ ജ്യോതിഷ് കുമാറിനെതിരേ രണ്ട് തവണ വധശ്രമമുണ്ടായിരുന്നു. കാസര്‍കോഡ് നഗരത്തിലെ ഹോട്ടല്‍ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍.
2014 ഡിസംബര്‍ 22ന് രാത്രി തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ കാസര്‍കോട് നഗരത്തിലെ കടയില്‍ കയറി ജ്യോതിഷ് ഉള്‍പ്പെടെയുള്ള സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
സൈനുല്‍ ആബിദിന്റെ പിതാവ് കെഎ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ രാത്രി പത്തു മണിയോടെ കടയിലെത്തിയ അക്രമികള്‍ പിതാവിന്റെ മുന്നിലിട്ട് കുത്തുകയായിരുന്നു.
إرسال تعليق