(www.kl14onlinenews.com)
(24-Mar-2025)
മൊഗ്രാൽപുത്തൂർ : കാസർകോട്
ജില്ലയിലെ മികച്ച വില്ലജ് ഓഫീസറയായി തെരഞ്ഞെടുത്ത കുഡ്ലുവില്ലേജ് ഓഫീസർ ജയപ്രകാശ് ആചാര്യയെ ചൗക്കി സന്ദേശം ഗ്രന്ഥാലയം അനുമോദിച്ചു. ചടങ്ങിൽ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.എ. കരീം അധ്യക്ഷത വഹിച്ചു. അഹമ്മദ് ചൗക്കി, സുലൈമാൻ തോരവളപ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.എച്ച് ഹമീദ് സ്വാഗതവും സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു. ജയപ്രകാശ് ആചാര്യ മറുപടി പ്രസംഗം നടത്തി.
Post a Comment