നോമ്പ് തുറക്കാൻ ഭക്ഷണ ദാനം മഹത്തായ പുണ്യ പ്രവർത്തി: അബ്ദുല്ല സഅദി

(www.kl14onlinenews.com)
(15-Mar-2025)

നോമ്പ് തുറക്കാൻ ഭക്ഷണ ദാനം മഹത്തായ പുണ്യ പ്രവർത്തി: അബ്ദുല്ല സഅദി

ദുബായ്: പരിശുദ്ധ റമദാൻ മാസത്തിൽ നോമ്പ് തുറക്കാൻ ആവശ്യമായ ഭക്ഷണവും പാനീയങ്ങളും നൽകുന്നത് മഹത്തായ പുണ്യ പ്രവർത്തിയാണെന്ന് അബ്ദുല്ല സഅദി ഉസ്താദ് പറഞ്ഞു. ദുബൈ ഖിസൈസ് സാലിം അൽ ജാബിരി മസ്ജിദിൽ നടന്ന നോമ്പ് തുറക്കാനുള്ള ഭക്ഷണ വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യ സഹായം നൽകിയവർക്കും അതിഥികളെ സ്വീകരിച്ചവർക്കും അല്ലാഹുവിന്റെ വലിയ കാരുണ്യം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അനാഥരും നിർധനരും ഉൾപ്പെടെ എല്ലാ വിഭാഗം വിശ്വാസികളെയും ചേർത്ത് പിടിക്കേണ്ടത് ഇസ്ലാമിക ആദർശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സൈഫുദീൻ കെ. മാക്കോട്, അഡ്വ. അൻവർ സി. എൽ., റാഫി എം. എം. മാക്കോട്, സീതു മേൽപറമ്പ, മുഹമ്മദ് ബിൻ അൻവർ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم