(www.kl14onlinenews.com)
(07-Mar-2025)
ചെർക്കളയിൽ കട അടിച്ചു തകർക്കുകയും കട ഉടമയെയും ജീവനക്കാരെയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ ചെർക്കളയിൽ ഹർത്താൽ ആചരിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചുചേർത്ത് അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരം അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം ഉന്നത പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ സെക്രട്ടറി ബി എം ശരീഫ് യൂണിറ്റ് പ്രസിഡണ്ട് കെ.എ മുഹമ്മദ് കുഞ്ഞി ജനറൽ സെക്രട്ടറി സിദ്ദീഖ് ഫാത്തിമാസ് ട്രഷറർ മഹ്മൂദ് ആദിത്യ വൈസ് പ്രസിഡണ്ട്മാരായ നവാസ് സന, സാദിക്ക് നെക്കര സെക്രട്ടറിമാരായ ഹുസൈൻ എടനീർ, ബഷീർ സി.എ ജില്ല കൗൺസിൽ അംഗം മുത്തലിബ് ബേർക്ക എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ചെർക്കളയിലെ മുഴുവൻ വ്യാപാരികളും കടയടച്ചുകൊണ്ട് പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
إرسال تعليق