ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നായക സ്ഥാനം ഒഴിഞ്ഞു; തീരുമാനം ചാമ്പ്യന്‍സ് ട്രോഫി തോല്‍വിക്ക് പിന്നാലെ

(www.kl14onlinenews.com)
(28-Feb-2025)

ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നായക സ്ഥാനം ഒഴിഞ്ഞു; തീരുമാനം ചാമ്പ്യന്‍സ് ട്രോഫി തോല്‍വിക്ക് പിന്നാലെ

ചാംപ്യൻസ് ട്രോഫിയിൽ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി. ജോസ് ബട്ട്ലർ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ചാംപ്യൻസ് ലീഗിലെ ഇംഗ്ലണ്ടിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ തലേന്നാണ് ബട്ട്ലറുടെ രാജി പ്രഖ്യാപനം. 

കറാച്ചിയിലെ ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ടിന് എതിരായ മത്സരം വൈറ്റ് ക്യാപ്റ്റൻ സ്ഥാനത്തെ തന്റെ അവസാന മത്സരമായിരിക്കും എന്ന് ബട്ട്ലർ വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യം ഓസ്ട്രേലിയയോടാണ് ഇംഗ്ലണ്ട് തോറ്റത്. ഇംഗ്ലണ്ട് കൂറ്റൻ വിജയ ലക്ഷ്യം മുൻപിൽ വെച്ചെങ്കിലും ഓസ്ട്രേലിയ മറികടന്നു. 

തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടാണ് ഇംഗ്ലണ്ട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. അഫ്ഗാനിസ്ഥാൻ മുൻപിൽ വെച്ച 325 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം എട്ട് റൺസ് അകലെ അവസാനിച്ചു. ഇബ്രാഹിം സദ്രാന്റെ 177 റൺസ് കണ്ടെത്തിയ ക്ലാസിക് ഇന്നിങ്സ് ആണ് ഇംഗ്ലണ്ടിന്റെ കൈകളിൽ നിന്ന് കളി തട്ടിയെടുത്തത്.

അഫ്ഗാനിസ്ഥാനോടും തോറ്റതോടെ ബട്ട്ലറുടെ ക്യാപ്റ്റൻസിക്ക് കീഴിലെ ഇംഗ്ലണ്ടിന്റെ തുടർച്ചയായ ഏഴാമത്തെ തോൽവിയായിരുന്നു അത്. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് 3-0ന് വൈറ്റ്വാഷ് ചെയ്യപ്പെട്ടിരുന്നു. ട്വന്റി20 പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായത് 4-1ന് ആണ്. 

മോർഗൻ പടിയിറങ്ങിയതോടെയാണ് ബട്ട്ലർ ഇംഗ്ലണ്ടിന്റെ വൈറ്റ്ബോൾ ക്യാപ്റ്റനാവുന്നത്. പിന്നാലെ 2022 ട്വന്റ20 ലോകകപ്പ് ഇംഗ്ലണ്ട് ജയിച്ചു. എന്നാൽ പിന്നെ ഐസിസി ടൂർണമെന്റ് ഫൈനലുകളിലേക്ക് എത്താൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. 2023 ഏകദിന ലോകകപ്പിൽ മൂന്ന് ജയം മാത്രമാണ് ഇംഗ്ലണ്ട് നേടിയത്. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റിരുന്നു.

ഇതാണ് എന്നെ സംബന്ധിച്ച് ശരിയായ തീരുമാനം. ടീമിനെ സംബന്ധിച്ചും ഇതാണ് ശരിയായ തീരുമാനം. പകരം ഒരാൾ എത്തി ടീമിനെ ജയങ്ങളിലേക്ക് തിരികെ എത്തിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ക്യാപ്റ്റൻ സ്ഥാനം രാജിവച്ചുകൊണ്ട് ബട്ട്ലർ പറഞ്ഞു

Post a Comment

Previous Post Next Post