എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ, ഇൻ്റർ ബാങ്ക് ചാർജും കൂട്ടും

(www.kl14onlinenews.com)
(05-Feb-2025)

എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ, ഇൻ്റർ ബാങ്ക് ചാർജും കൂട്ടും

ഡൽഹി: എടിഎം ചാർജ് 21 രൂപ ഉണ്ടായിരുന്നത് 22 രൂപയാക്കാൻ ശുപാർശ. സൗജന്യ ഇടപാടിനുളള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന തുകയാണ് 22 ആക്കിയത്. കൂടാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോ​ഗിക്കുമ്പോഴുളള ഇന്റർബാങ്ക് ചാർജ് 17 ൽ നിന്ന് 19 രൂപയാക്കാനും ശുപാർശയുണ്ട്. ഇക്കാര്യം റിസർവ് ബാങ്കിനോട് നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശുപാർശ ചെയ്തു.

അതേസമയം ഓരോ മാസവും സ്വന്തം ബാങ്കുകളിൽ അഞ്ച് തവണ സൗജന്യമായി എടിഎമ്മുകളിൽ നിന്ന് ഒരാൾക്ക് പണം പിൻവലിക്കാം. മറ്റ് ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോ​ഗം മെട്രോ ന​ഗരങ്ങളിൽ മൂന്നെണ്ണവും, മെട്രോ ഇതര ന​ഗരങ്ങളിൽ അഞ്ചെണ്ണവുമാണ് സൗജന്യമായി ഉള്ളത്.

Post a Comment

أحدث أقدم