(www.kl14onlinenews.com)
(19-Feb-2025)
കറാച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കറാച്ചി സ്റ്റേഡിയത്തിൽ ആതിഥേയരായ പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം. എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചാമ്പ്യൻസ് ട്രോഫീ വീണ്ടുമെത്തുന്നത്. 2017ൽ നടന്ന അവസാന സീസൺ വിജയിച്ച് നിലവിലെ ചാമ്പ്യന്മാരായാണ് പാക്കിസ്ഥാൻ ഇത്തവണ ടൂർണമെന്റിന് ആതിഥേയരാവുന്നത്.
കറാച്ചി നാഷണൽ സ്‌റ്റേഡിയത്തിൽ ഇന്ന് രണ്ടരയ്‌ക്കാണ് ന്യൂസിലാൻഡ്- പാക് മത്സരം ആരംഭിക്കുക. നാളെ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിന് ശേഷം, ഫെബ്രുവരി 23ന് അതേ വേദിയിൽ ഇന്ത്യ രണ്ടാം ലീഗ് മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. മാർച്ച് 2ന് നടക്കുന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും
അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ത്രിരാഷ്ട്ര പരമ്പര കളിച്ചാണ് പാക്കിസ്ഥാനും ന്യൂസിലൻഡും ചാംപ്യൻസ് ട്രോഫിയിലേക്ക് വരുന്നത്. ഇവിടെ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും ന്യൂസിലൻഡിന് മുൻപിൽ പാക്കിസ്ഥാൻ തോൽവി സമ്മതിച്ചിരുന്നു. പരിചിതമല്ലാത്ത സാഹചര്യത്തിൽ കളിച്ചിട്ടും ന്യൂസിലൻഡിന് താളപ്പിഴകളുണ്ടായില്ല എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്.
സാധ്യതാ ടീം
പാക്കിസ്ഥാൻ: ഫഖർ സമൻ, ബാബർ അസം, സൌദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, സൽമാൻ അഘ, തയ്യബ് തഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ അഫ്രീദി, ഫഹീം അഷ്റഫ്, നസീം ഷാ, അബ്രാർ അഹ്മദ്
ന്യൂസിലൻഡ്: വിൽ യങ്, കോൺവേ, വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്പ്സ്, ബ്രേസ്വെൽ, മിച്ചൽ സാന്ത്നർ, മാറ്റ് ഹെൻ റി, ജേക്കബ് ഡഫി, വിൽ.
പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം ആരംഭിക്കുന്ന സമയം?
ഇന്ത്യൻ സമയം 2.30നാണ് പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം ആരംഭിക്കുന്നത്. ടോസ് രണ്ട് മണിക്കും.
പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം എവിടെ കാണാം?
സോണി സ്പോർട്സ് നെറ്റ്വർക്കിലാണ് ലൈവായി ഇന്ത്യയിൽ ചാംപ്യൻസ് ട്രോഫി മത്സരം കാണാനാവുന്നത്.
പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ?
ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ് സൈറ്റിലും ചാംപ്യൻസ് ട്രോഫി മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാവും.
കറാച്ചി ∙ 2 ഗ്രൂപ്പുകൾ, 8 ടീമുകൾ, 15 മത്സരങ്ങൾ; മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒൻപതാം പതിപ്പിന് ഇന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ തുടക്കമാകുമ്പോൾ മറ്റൊരു ക്രിക്കറ്റ് സീസണിനെ വരവേൽക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. 8 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചാംപ്യൻസ് ട്രോഫി സംഘടിപ്പിക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തീരുമാനിക്കുന്നത്.
2017ലെ അവസാന സീസണിൽ ചാംപ്യൻമാരായ പാക്കിസ്ഥാനാണ് ഇത്തവണ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് ഇന്ത്യയെ തോൽപിച്ചായിരുന്നു പാക്കിസ്ഥാൻ കിരീടം നേടിയത്.
ഏതാണ്ട് 30 വർഷങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാൻ ഒരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നത്. 1996ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് പാക്കിസ്ഥാൻ അവസാനമായി ആതിഥ്യമരുളിയ ഐസിസി ടൂർണമെന്റ്. ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാൻ തയാറാവാത്തതിനാൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായ് വേദിയാകും.
ഇന്ന് കറാച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാൻ ന്യൂസീലൻഡിനെ നേരിടും. നാളെ ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. മാർച്ച് 9ന് ഫൈനൽ. മത്സരങ്ങൾ ഉച്ചകഴിഞ്ഞ് 2.30 മുതൽ സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
∙ ചരിത്രം ഇങ്ങനെ
1998ൽ തുടക്കം കുറിച്ച ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയായിരുന്നു പ്രഥമ ചാംപ്യൻമാർ. രണ്ടു തവണ കിരീടം ചൂടിയ ഇന്ത്യയും ഓസ്ട്രേലിയയും ജേതാക്കളുടെ പട്ടികയിൽ മുന്നിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ബംഗ്ലദേശും ഉൾപ്പെടെയുള്ള ടീമുകൾ ഇത്തവണ ലക്ഷ്യമിടുന്നത് കന്നിക്കിരീടം.
മുൻ ചാംപ്യൻമാരായ വെസ്റ്റിൻഡീസും ശ്രീലങ്കയും യോഗ്യത നേടിയില്ലെന്ന പ്രത്യേകതയും ചാംപ്യൻസ് ട്രോഫിയുടെ ഒൻപതാം പതിപ്പിനുണ്ട്. സാധാരണയായി ഐസിസി ഏകദിന റാങ്കിങ്ങിൽ മുന്നിലെത്തുന്ന 8 ടീമുകളെയാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഉൾപ്പെടുത്തുക.
എന്നാൽ ഇത്തവണ 2023 ഏകദിന ലോകകപ്പിൽ ആദ്യ 8 സ്ഥാനങ്ങളിൽ എത്തിയ ടീമുകളെയാണ് ടൂർണമെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
∙ കോച്ച് മോർക്കൽ നാട്ടിലേക്ക് മടങ്ങി
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ നാളെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി ബോളിങ് കോച്ചിന്റെ മടക്കം. അടിയന്തര ആവശ്യത്തിന് കുടുംബത്തോടൊപ്പം ചേരുന്നതിനായി മോണി മോർക്കൽ ഇന്നലെ ദുബായിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു.
∙ ONLY സ്മിത്ത് !
2017ലെ അവസാന ചാംപ്യൻസ്ട്രോഫിയിലെ ക്യാപ്റ്റൻമാരിൽ ഇത്തവണയും ടീമിനെ നയിക്കുന്നത് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മാത്രം. മറ്റു 6 ടീമുകളുടെയും ക്യാപ്റ്റൻമാർ മാറി. അഫ്ഗാനിസ്ഥാന്റെ ചാംപ്യൻസ് ട്രോഫി അരങ്ങേറ്റമാണ് ഇത്തവണ.
∙ ഫെർഗൂസൻ OUT, ജയ്മിസൻ IN
കറാച്ചി ∙ പരുക്കേറ്റ പേസ് ബോളർ ലോക്കി ഫെർഗൂസന് പകരം കൈൽ ജയ്മിസൻ ന്യൂസീലൻഡിന്റെ ചാംപ്യൻസ് ട്രോഫി ടീമിൽ. ഉദ്ഘാടന മത്സരത്തിന് 2 ദിവസം മാത്രം മുൻപ് കിവീസ് ടീമിൽ വരുത്തിയ ഈ മാറ്റത്തിന് ടീമിന് ഐസിസിയുടെ അനുമതി ലഭിച്ചു. വലതുകാൽപാദത്തിനു പരുക്കേറ്റതാണ് ന്യൂസീലൻഡിന്റെ ടീമിലെ പരിചയ സമ്പന്നനായ ഫെർഗൂസൻ പുറത്താകാൻ കാരണം.
∙ പരിചയ സമ്പത്തിൽ ഇന്ത്യ!
ടീമുകളുടെ 15 ചാംപ്യൻസ് ട്രോഫി സ്ക്വാഡിന്റെ ആകെ മത്സരപരിചയം കണക്കാക്കുമ്പോൾ ഇന്ത്യയ്ക്കാണ് മേൽക്കൈ. ഇന്ത്യയുടെ 15 താരങ്ങൾ ചേർന്ന് ആകെ 1389 ഏകദിന മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്
Post a Comment