എംഎല്‍എമാരെ പുറത്താക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണ്; രാഷ്ട്രപതിക്ക് കത്തയച്ച് അതിഷി മര്‍ലേന

(www.kl14onlinenews.com)
(27-Feb-2025)

എംഎല്‍എമാരെ പുറത്താക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണ്; രാഷ്ട്രപതിക്ക് കത്തയച്ച് അതിഷി മര്‍ലേന

ഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ നിന്ന് 21 ആം ആദ്മി എംഎല്‍എമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സ്പീക്കറുടെ നടപടിക്കെതിരെ രാഷ്ട്രപതി ദ്രുപതി മുര്‍മുവിന് കത്തയച്ച് പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ചയ്ക്കും അതിഷി സമയം തേടി.

”ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണവും വളരെ ഗൗരവമേറിയതും സെന്‍സിറ്റീവുമായ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍ ബാബാസാഹെബ് അംബേദ്കറുടെയും ഷഹീദ്-ഇ-അസം ഭഗത് സിങ്ങിന്റെയും ഫോട്ടോകള്‍ ഡല്‍ഹിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നീക്കംചെയ്തു. ഇത് രാജ്യത്തെ ദളിത് വിഭാഗത്തെയും രക്തസാക്ഷികളെയും അപമാനിക്കുന്നതിന് തുല്യമാണ്.

ആം ആദ്മി പാര്‍ട്ടിയുടെ ലെജിസ്ലേറ്റീവ് പാര്‍ട്ടി ഈ വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ മാത്രമേ ഈ ഏകാധിപത്യത്തിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. ഇത് സ്വയം നിര്‍ണ്ണയത്തിന്റെ കാര്യമല്ല, മറിച്ച് രാജ്യത്തിന്റെ മുഴുവന്‍ ജനാധിപത്യത്തെയും പ്രതിസന്ധിയിലാക്കുന്നതാണ്,” അതിഷി കത്തില്‍ കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരെ പുറത്താക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണെന്നും കത്തില്‍ അതിഷി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post