(www.kl14onlinenews.com)
(24-Feb-2025)
ബാബർ അസം ഫ്രോഡ് ആണ്; പാക് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാൻ പോലും ആഗ്രഹിക്കുന്നില്ല: ഷോയിബ് അക്തർ
ചാംപ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ പാക്കിസ്ഥാൻ താരം ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് മുൻ പാക് താരം ഷോയിബ് അക്തർ. ബാബർ അസമിനെ വഞ്ചകൻ എന്നു വിളിച്ചായിരുന്നു അക്തറിന്റെ വിമർശനം. ഞായറാഴ്ച ദുബായിൽ നടന്ന ഇന്ത്യ- പാക് മത്സരത്തിൽ 26 പന്തിൽ വെറും 23 റൺസിനാണ് അസം പുറത്തായത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ പന്തിൽ കെ.എൽ രാഹുലിന് ക്യാച്ച് നൽകിയായിരുന്നു അസം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
വിരാട് കോഹ്ലി അടക്കമുള്ള സൂപ്പർ താരങ്ങളുമായി ബാബർ അസമിനെ താരതമ്യപ്പെടുത്തുന്നതിനെയും അക്തർ കുറ്റപ്പെടുത്തി. വിരാട് കോഹ്ലിക്ക് 'ലെഗസി'യുണ്ടെന്നും ബാബർ 'ഫ്രോഡ്' ആണെന്നും അദ്ദേഹം വിമർശിച്ചു. ബാബറിന്റെ മന്ദഗതിയിലുള്ള ബാറ്റിങ് അപ്രോച്ചിനെയും തെറ്റായ റോൾ മോഡലിനെ തിരഞ്ഞെടുത്തതിലും അക്തർ വിയോജിപ്പ് വ്യക്തമാക്കി.
'നമ്മൾ എപ്പോഴും ബാബർ അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താറുണ്ട്. ഇനി പറയൂ ആരാണ് വിരാട് കോഹ്‌ലിയുടെ ഹീറോ? സച്ചിൻ ടെണ്ടൂൽക്കർ. അദ്ദേഹം 100 സെഞ്ചുറികൾ നേടിയിട്ടുണ്ട്. വിരാട് തന്റെ പാരമ്പര്യം പിന്തുടരുകയാണ്. ആരാണ് ബാബർ അസമിന്റെ ഹീറോ? ടുക് ടുക് (ആരുടെയും പേരു പരാമർശിക്കാതെ) അക്തർ പറഞ്ഞു. "ഗെയിം ഓൺ ഹേ" എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങൾ തെറ്റായ നായകന്മാരെയാണ് തിരഞ്ഞെടുത്തത്. നിങ്ങളുടെ ചിന്താഗതി തെറ്റാണ്. തുടക്കം മുതൽ തന്നെ നിങ്ങൾ ഒരു ഫ്രോഡ് ആണ്. പാക് ക്രിക്കറ്റ് ടീമിനെ കുറിച്ച് സംസാരിക്കാൻ പോലും എനിക്ക് താൽപ്പര്യമില്ല. എനിക്ക് പണം ലഭിക്കുന്നതുകൊണ്ടാണ് ഇതെങ്കിലും പറയുന്നത്. ഇത് സമയം പാഴാക്കലാണ്. 2001 മുതൽ ഈ അധഃപതനം ഞാൻ കാണുകയാണ്,' അക്തർ പറഞ്ഞു
51-ാം സെഞ്ചുറി തികച്ച് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വിരാട് കോഹ്ലിയുടെ പ്രകടനത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. 'മുൻപും നമ്മൾ ഇതു കണ്ടിട്ടുണ്ട്. വിരാട് കോഹ്ലി പാക്കിസ്ഥാനെതിരെ കളിക്കണമെന്ന് പറയുമ്പോഴെല്ലാം അദ്ദേഹം സെഞ്ചുറി നേടാറുണ്ട്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. കോഹ്ലി ഒരു സൂപ്പർസ്റ്റാറിനെപ്പോലെയാണ്. മികച്ച വൈറ്റ് ബോൾ റൺ ചേസർ. ആധുനിക ക്രിക്കറ്റിലെ മികച്ച കളിക്കാരൻ. അതിൽ ഒരു സംശയവുമില്ല. കോഹ്ലി എല്ലാ പ്രശംസയും അർഹിക്കുന്നു,' ഷോയിബ് അക്തർ കൂട്ടിച്ചേർത്തു
നമ്മളെല്ലാവരും ബാബറെ വിരാട് കോലിയുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയൂ, ആരാണ് ഹീറോ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരാട് കോലി അദ്ദേഹത്തിന്‍റെ പാതയാണ് പിന്തുടരുന്നത്. എന്നാല്‍ ആരാണ് ബാബര്‍ അസമിന്‍റെ ഹീറോ, ടുക്..ടുക്(ആരുടെയും പേര് പറയാതെ) ആണോ, എന്തായാലും നിങ്ങളുടെ ഹീറോ തെറ്റാണ്. നിങ്ങളുടെ ചിന്താരീതിയും തെറ്റാണ്. തുടക്കം മുതല്‍ നിങ്ങളൊരു ഫ്രോഡാണെന്നായിരുന്നു അക്തറിന്‍റെ വാക്കുകള്‍.
ബാബര്‍ അസം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യക്കെതിരെ ഒരു മത്സരത്തിലെങ്കിലും പാകിസ്ഥാനെ ഒറ്റക്ക് ജയിപ്പിച്ചിട്ടുണ്ടോ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ് ചോദിച്ചു. ബാബര്‍ മികച്ച കളിക്കാരനാണ്. പക്ഷെ ഇന്ത്യക്കെതിരെയോ സെന രാജ്യങ്ങളിലോ(ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്) ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ഇതുവരെയായിട്ടില്ല. ബാബര്‍ അല്ല, യഥാര്‍ത്ഥ രാജാവ്, അത് വിരാട് കോലിയാണ്.
അദ്ദേഹം മറ്റ് രാജ്യങ്ങള്‍ക്കെതിരെയെല്ലാം ആധിപത്യം പുലര്‍ത്തിയാണ് ആ പദവി നേടിയെടുത്തത്. നിങ്ങളുടെ പി ആര്‍ ടീമിന്‍റെ പിടിയില്‍ നിന്ന് പുറത്തുവരു. പാകിസ്ഥാന് വേണ്ടത് മികച്ച പ്രകടനം നടത്തുന്നവരെയാണ്. ബാബര്‍ അസം നല്ല കളിക്കാരനാണെന്നത് സമ്മതിക്കുന്നു. എന്നാല്‍ ഇന്ത്യക്കെതിരെ ഒരു മാന്‍ ഓഫ് ദ് മാച്ചെങ്കിലും ബാബറിന്‍റെ പേരിലുണ്ടോ എന്നും ഹഫീസ് ചോദിച്ചു. ഇന്ത്യക്കെതിരെ 26 പന്തില്‍ ബാബര്‍ 23 റണ്‍സെടുത്ത് പുറത്തായിരുന്നു.
Post a Comment