(www.kl14onlinenews.com)
(07-Feb-2025)
തിരുവനന്തപുരം: ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച 2025ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനം പൂർത്തിയായി. എന്ത് സാഹചര്യങ്ങളും നേരിടാൻ ജനങ്ങൾ തയ്യാറാകണമെന്ന് ധനമന്ത്രി പറഞ്ഞു.
കേരള ബജറ്റ് ഒറ്റനോട്ടത്തിൽ
വയനാട് പുനരധിവാസം: 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു
പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പദ്ധതി
റോഡുകള്‍ക്കും പാലങ്ങള്‍ക്കും 3061 കോടി
ഇടത്തരം വരുമാനമുള്ളവർക്ക് സഹകരണ ഭവനപദ്ധതി
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കും
ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി
വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചു
കാര്‍ഷിക മേഖലയുടെ സൗകര്യവികസനത്തിന് 227.4 കോടി അനുവദിച്ചു
മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കും
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി
വയോജന ക്ഷേമത്തിന് 50 കോടി
വനം – വന്യജീവി സംരക്ഷണത്തിന് 305.61കോടി
പഴഞ്ചന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി വകയിരുത്തി
നാട്ടു വൈദ്യ പരമ്പരാഗത പഠന കേന്ദ്രം തുടങ്ങും
സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത
കോടതി ഫീസ് വർധിപ്പിച്ചു
പെൻഷൻകാർക്ക് ഒരു ഗഡു ക്ഷാമാശ്വാസം
മലബാർ കാൻസർ സെന്ററിന് 35 കോടി
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂടും
കശുവണ്ടി മേഖലയ്ക്ക് 53.36 കോടി
ഖാദി വ്യവസായത്തിന് 14.8 കോടി
മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കും
തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സംസ്ഥാന മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനക്ക് സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി പുരസ്കാര തുക ഒന്നര ലക്ഷമായി ഉയർത്തിയതായും മന്ത്രി പ്രഖ്യാപിച്ചു. മുമ്പ് ഒരു ലക്ഷമായിരുന്നു സമ്മാനത്തുക എന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
Post a Comment