പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

(www.kl14onlinenews.com)
(08-jan-2025)

പെരിയ ഇരട്ടക്കൊലക്കേസ്;
മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, ഭാസ്കരൻ വെളുത്തോളി, രാഘവൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.

അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്

പ്രതികള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും

ഒന്നാം പ്രതി- എ പീതാംബരൻ
കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

രണ്ടാം പ്രതി- സജി സി ജോർജ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

മൂന്നാം പ്രതി- കെ എം സുരേഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

നാലാം പ്രതി - കെ അനിൽ കുമാർ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

അഞ്ചാം പ്രതി- ഗിജിന്‍

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

ആറാം പ്രതി- ആർ. ശ്രീരാഗ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

ഏഴാം പ്രതി - എ അശ്വിൻ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

എട്ടാം പ്രതി - സുബീഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

പത്താം പ്രതി - ടി രഞ്ജിത്ത്

കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ,
തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

 ശിക്ഷ: ജീവപര്യന്തം

പതിനഞ്ചാം പ്രതി - എ സുരേന്ദ്രൻ

കുറ്റങ്ങള്‍- കൊലപാതകം, ഗൂഡാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ, തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

ശിക്ഷ: ജീവപര്യന്തം 

പതിനാലാം പ്രതി - കെ. മണികണ്ഠൻ

കുറ്റങ്ങള്‍-പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപതാം പ്രതി -കെ വി കുഞ്ഞിരാമൻ, മുൻ എംഎൽഎ

കുറ്റങ്ങള്‍ - പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപത്തൊന്നാം പ്രതി - രാഘവൻ വെളുത്തോളി

കുറ്റങ്ങള്‍ - പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ

ശിക്ഷ :  5 വർഷം തടവും പിഴയും

ഇരുപത്തിരണ്ടാം പ്രതി - കെ വി ഭാസ്കരൻ

കുറ്റങ്ങള്‍ - പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ

 ശിക്ഷ :  5 വർഷം തടവും പിഴയും

Post a Comment

أحدث أقدم