(www.kl14onlinenews.com)
(18-jan-2025)
മുംബൈ :
2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയും ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ചേർന്നാണ് ടീം പ്രഖ്യാപനം നടത്തിയത്.
രോഹിത് ശർമയുടെ നേതൃത്തത്തിലുള്ള ടീമിൽ, ശുഭ്മാൻ ഗിൽ ഉപനായകനാകും. മലയാളി താരം സഞ്ജു സാസംണെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിരയ്ക്ക് കരുത്തായി ശസ്ത്രക്രിയയ്ക്ക് ശേഷം മടങ്ങിയെത്തിയ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുഹമ്മദ് സിറാജിന് ടീമിൽ ഇടംനേടാനായില്ല.
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.
അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് പാക്കിസ്ഥാനും യുഎഇയും വേദിയാകും. ബിസിസിഐയുടെ ആവശ്യപ്രകാരം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ചാമ്പ്യൻസ് ട്രോഫി മത്സരം ബംഗ്ലാദേശിനെതിരെ ഫെബ്രുവരി 20ന് ദുബായിൽ നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഫെബ്രുവരി 23ന് പാകിസ്ഥാനെയും മാർച്ച് 2ന് ന്യൂസിലൻഡിനെയും ഇന്ത്യ നേരിടും
إرسال تعليق