ഉപ്പയുടെ ഹാർമോണിയം ലയത്തിൽ മകൾ ഗസലിൽ എ ഗ്രേഡ് നേടി

(www.kl14onlinenews.com)
(06-jan-2025)

ഉപ്പയുടെ ഹാർമോണിയം ലയത്തിൽ മകൾ ഗസലിൽ എ ഗ്രേഡ് നേടി

തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഉറുദു ഗസൽ ആലാപനത്തിൽ കാസർകോട് ജില്ലയിലെ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ നിഹിലാ ജമീല കുരിക്കൾ എ ഗ്രേഡ് നേടി. ജില്ലയിൽ നിന്നും അപ്പീൽ വഴി സംസ്ഥാന മത്സരത്തിന് എത്തിയ നിഹ് ല അർഹതക്കുള്ള അംഗീകാരം പോരാടി നേടുകയായിരുന്നു. ഗസൽ ഷഹൻഷാ എന്നറിയപ്പെടുന്ന മെഹ്ദി ഹസൻ പ്രത്യേകം രാഗ മിശ്രണത്തിൽ ചിട്ടപ്പെടുത്തി വ്യത്യസ്ഥകളോടെ പാടി വിസ്മയം തീർത്ത സലീം കൗസരിയുടെ മേ ഖയാൽ ഹൂം എന്ന ഗസൽ തൻ്റെ സംഗീത ഗുരു കൂടിയായ ഉപ്പ നാസർ കുരിക്കളിൻ്റെ ഹാർമോണിയം വാദനത്തിൻ്റെ പിന്തുണയോടെ പാടിയാണ് മകൾ ഗ്രേഡ് പിടിച്ചു വാങ്ങിയത്. മെഹ്ദി ഹസൻ സാബിൻ്റെ മാസ്റ്റർ പീസായി ഗണിക്കപ്പെടുന്ന ഈ ഗസൽ പാടാൻ തനിക്കാവുമെന്ന് കരുതിയിരുന്നില്ലെന്നും ഉപ്പ തനിക്ക് പാടാനാവുന്ന വിധത്തിൽ റികമ്പോസ് ചെയ്തു തനിക്ക് ധൈര്യം നൽകിയുകയായിരുന്നെന്നും നിഹ് ല മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നാളെ നടക്കുന്ന ഉർദു പദ്യം ചൊല്ലലിലും കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് ഈ കാസർകോടൻ താരം മത്സരിക്കുന്നുണ്ട് .

Post a Comment

Previous Post Next Post