ബോബി ചെമ്മണ്ണൂരിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു; ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും, അറസ്റ്റ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തി

(www.kl14onlinenews.com)
(08-jan-2025)

ബോബി ചെമ്മണ്ണൂരിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു; ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും,
അറസ്റ്റ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തി
കൊച്ചി :
ലൈം​ഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചി പൊലീസ് 7 മണിയോടെയെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

ചലച്ചിത്രതാരം ഹണി റോസ്നെതിരെ ലൈംഗിക പരാമർശം നടത്തി എന്ന പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു. തെളിവുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോബി ഉപയോഗിക്കുന്ന ഐഫോൺ പിടിച്ചെടുത്തത്. മൊബൈൽ ഫോൺ ഫോറൻസിക്ക് പരിശോശനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ ഇന്നുതന്നെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും.

കൊച്ചി സെൻട്രൽ പൊലീസ് ആണ് ബുധനാഴ്ച രാത്രിയോടെ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് ഏഴുമണിയോടെയാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ വച്ച് കൊച്ചി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ ഹണി റോസിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ കോടതിയിൽ എത്തിയാണ് ഹണി രഹസ്യമൊഴി നൽകിയത്

കണ്ണൂർ ആലക്കോടുള്ള ചെമ്മണ്ണൂർ ഇൻറർനാഷണൽ ജുവലറി ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർത്ഥ പ്രയോഗം നടത്തുകയും ചെയ്തു എന്നാണ് ചെമ്മണ്ണൂരിനെതിരായ എഫ്ഐആറിൽ പറയുന്നത്. പിന്നീടും മറ്റൊരു ചടങ്ങിൽ ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ പ്രതികാരമായി വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമർശങ്ങൾ നടത്തി എന്നും എഫ്ഐആറിൽ പറയുന്നു

തെറ്റൊന്നും ചെയ്തിട്ടില്ല ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവും ഇല്ലാതെ ബോബി ചെമ്മണ്ണൂര്‍. കനത്ത പൊലീസ് കാവലിലാണ് ബോബി ചെമ്മണ്ണൂരിനെ സ്റ്റേഷനിലെത്തിച്ചത്. ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് ജീപ്പില്‍ രാത്രി ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്.

പൊലീസ് ജീപ്പിനുള്ളിലും അറസ്റ്റില്‍ യാതൊരു കൂസലുമില്ലാതെ ചിരിയോടെയാണ് ബോബി ചെമ്മണ്ണൂര്‍ നിന്നത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ചിരിച്ചുകൊണ്ടായിരുന്നു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മറുപടി. ചുറ്റും നിന്ന പൊലീസ് ബോബി ചെമ്മണ്ണൂരിനെ ഉടനെ തന്നെ സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അതേസമയം, അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. അല്‍പ്പസമയം മുമ്പ് കൊച്ചിയിലെത്തിച്ച ബോബിയുടെ അറസ്റ്റ് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് രേഖപ്പെടുത്തിയത്

Post a Comment

Previous Post Next Post